അ​പ​ക​ട​ക്കെ​ണി ഒ​രു​ക്കി കെ​എ​സ്ഇ​ബി മു​ങ്ങി; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ
Tuesday, November 12, 2019 12:25 AM IST
മു​ക്കം: അ​പ​ക​ട​ക്കെ​ണി ഒ​രു​ക്കി കെ​എ​സ്ഇ​ബി മു​ങ്ങി​യ​താ​യി പ​രാ​തി. ഓ​മ​ശേ​രി സ​ബ് സ്റ്റേ​ഷ​നു കീ​ഴി​ലു​ള്ള ക​ല്ലു​രു​ട്ടി​യി​ലാ​ണ് പാ​ത​യോ​ര​ത്ത് വ​ൻ​കി​ട​ങ്ങു കു​ഴി​ച്ച് മ​ണ്ണു മു​ഴു​വ​ൻ റോ​ഡി​ലി​ട്ട് പ​ണി പൂ​ർ​ത്തി​യാ​ക്കാ​തെ അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി​യ​ത്. ഓ​മ​ശേ​രി- മു​ത്താ​ലം സ​ബ് സ്റ്റേ​ഷ​നു​ക​ളെ ബ​ന്ധി​പ്പി​ക്കാ​നു​ള്ള ജോ​ലി​യാ​ണ് ന​ട​ക്കു​കു​ന്ന​തെ​ന്നു പ​റ​യു​ന്നു.
എ​ന്നാ​ൽ ഒ​രു മാ​സ​ത്തോ​ള​മാ​യി ഈ ​നി​ല​യി​ൽ ഉ​പേ​ക്ഷി​ച്ച മ​ട്ടി​ലാ​യ​തി​ലാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ഇ​തു മൂ​ലം ഇ​വി​ടെ അ​പ​ക​ടം സം​ഭ​വി​ക്കു​ന്നു . പ​ണി പൂ​ർ​ത്തി​യാ​ക്കി അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​സ്ലിം ലീ​ഗ് ക​ല്ലു​രു​ട്ടി ഡി​വി​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ള​ട​ക്കം ഒ​ട്ടേ​റെ പേ​ർ ന​ട​ന്നു പോ​കു​ന്ന റോ​ഡാ​ണി​ത്.
എ​ത്ര​യും പെ​ട്ടെ​ന്ന് പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് റോ​ഡു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യും മു​സ്‌​ലിം​ലീ​ഗ് പ്ര​സി​ഡ​ന്‍റ് ന​സീ​ർ ക​ല്ലു​രു​ട്ടി, ജ​ന. സെ​ക്ര​ട്ട​റി സാ​ഹി​ർ മാ​സ്റ്റ​ർ, ജ​യ്സ​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു