യു​വ​തി​യേ​യും എ​ട്ടു​മാ​സം പ്രാ​യ​മു​ള്ള മ​ക​നേ​യും കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, November 11, 2019 10:09 PM IST
കു​ന്ന​മം​ഗ​ലം: വെ​ള്ള​ന്നൂ​രി​ൽ യു​വ​തി​യേ​യും എ​ട്ടു​മാ​സം പ്രാ​യ​മു​ള്ള മ​ക​നേ​യും കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ള്ള​ന്നൂ​ർ കൊ​ല്ലാ​റ​മ്പ​ത്ത് ര​ഖി​ലേ​ഷി​ന്‍റെ ഭാ​ര്യ നി​ജി​ന (30) മ​ക​ൻ റൂ​ട്ട് വി​ച്ച് (എ​ട്ടു​മാ​സം) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ര​ഖി​ലേ​ഷും അ​ച്ഛ​നും അ​മ്മ​യും തി​രൂ​രി​ൽ മ​ര​ണ വീ​ട്ടി​ൽ പോ​യ സ​മ​യ​ത്താ​യി​രു​ന്നു മ​ര​ണം.

ഇ​വ​ർ തി​രി​ച്ചു വ​ന്ന​പ്പോ​ൾ നി​ജി​ന​യേ​യും മ​ക​നേ​യും കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രെ​യും കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ ആ​റു​മ​ണി​യോ​ടെ​യാ​ണ് ഇ​വ​ർ തി​രൂ​രി​ലേ​ക്ക് പോ​യ​ത്. 2017 ജ​നു​വ​രി 23 നാ​ണ് കൊ​യി​ലാ​ണ്ടി കൊ​ല്ലം സ്വ​ദേ​ശി നി​ജി​ന​യും വെ​ള്ള​ന്നൂ​ർ വി​രു​പ്പി​ൽ ബാ​ർ​ബ​ർ ഷോ​പ്പ് ന​ട​ത്തു​ന്ന ര​ഖി​ലേ​ഷും ത​മ്മി​ൽ വി​വാ​ഹി​ത​രാ​യ​ത്.

കു​ന്ന​മം​ഗ​ലം പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.