സം​യോ​ജി​ത കൃ​ഷി​യി​ല്‍ വി​ജ​യം കൊ​യ്ത് ഐ​സ​ക് പാ​റ​ക്കു​ള​ങ്ങ​ര
Monday, November 11, 2019 12:39 AM IST
താ​മ​ര​ശേ​രി: സം​യോ​ജി​ത കൃ​ഷി​യു​ടെ ബാ​ല​പാ​ഠം ഒ​റ്റ​നോ​ട്ട​ത്തി​ല്‍ പ​ഠി​ച്ചെ​ടു​ക്കാ​ന്‍ വെ​റ്റ​ല​പ്പാ​റ​യി​ലെ ഐ​സ​ക് പാ​റ​ക്കു​ള​ങ്ങ​ര​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് ചു​റ്റു​മൊ​ന്ന് നോ​ക്കി​യാ​ല്‍​മ​തി. മു​റ്റ​ത്ത് ഒ​രു​ക്കി​യ ഔ​ഷ​ധ ചെ​ടി​ക​ളു​ടെ മാ​തൃ​ക തോ​ട്ട​ത്തി​ല്‍ നി​ന്ന് നോ​ക്കി​യാ​ല്‍ പ​ശു, ആ​ട്, കോ​ഴി, താ​റാ​വ്, മ​ത്സ്യ​കൃ​ഷി, മ​ണ്ണി​ര​ക​മ്പോ​സ്റ്റ്, തെ​ങ്ങ്, ക​വു​ങ്ങ്, റ​ബ്ബ​ര്‍, ജാ​തി, കൊ​ക്കോ, ക​രു​മു​ള​ക്, ഏ​ത് സ​മ​യ​ത്തും കാ​യ്ക്കു​ന്ന പ്ലാ​വ്, മാ​വ്, പ​ച്ച​ക്ക​റി​ക​ള്‍, പ​ഴ​വ​ര്‍​ഗ്ഗ​ങ്ങ​ള്‍, വി​വി​ധ​യി​നം മ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ കാ​ണാം.
അ​ഞ്ച​ര ഏ​ക്ക​ര്‍ വ​രു​ന്ന കൃ​ഷി​യി​ട​ത്തി​ലാ​ണ് ഐ​സ​ക് പൊ​ന്നു വി​ള​യി​ച്ച് മാ​തൃ​ക​യാ​കു​ന്ന​ത്. കൃ​ഷി ജൈ​വ​രീ​തി​യി​ല്‍ മാ​ത്രം. അ​മ്മാ​വ​ന്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ പാ​പ്പ​ച്ച​നാ​ണ് കൃ​ഷി​യു​ടെ ബാ​ല​പാ​ഠം പ​ക​ര്‍​ന്നു ന​ല്‍​കി​യ​ത്. അ​ന്നു മു​ത​ലേ വി​ഷം, മാ​യം എ​ന്നി​വ പ്ര​യോ​ഗി​ക്കു​ന്ന കാ​ര്യം ചി​ന്ത​യി​ലേ​യി​ല്ല. കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ മ​ല​പ്പു​റം ആ​ത്മ പ​ദ്ധ​തി​യു​ടെ​യും മ​ഞ്ചേ​രി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഫാ​മിം​ഗ് സി​സ്റ്റ​ത്തി​ന്‍റേ​യും മാ​തൃ​കാ തോ​ട്ട​വും കൂ​ടി​യാ​ണ് ഐ​സ​ക്കി​റ്റേ​ത്.കൃ​ഷി​യി​ല്‍ മു​ന്നി​ട്ടു നി​ല്‍​ക്കു​ന്ന​ത് ജാ​തി​യാ​ണ്. ചെ​രി​ഞ്ഞ കൃ​ഷി​ടം ത​ട്ടു​ത​ട്ടാ​യി കൈ​യ്യാ​ല കെ​ട്ടി​തി​രി​ച്ചാ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്. ചാ​ണ​കം, ആ​ട്ടി​ന്‍ കാ​ട്ടം, കോ​ഴി വ​ളം പി​ന്നെ പ​റ​മ്പി​ലെ ച​പ്പു​ച​വ​റു​ക​ള്‍ കൊ​ണ്ടു​ണ്ടാ​ക്കു​ന്ന ക​മ്പോ​സ്റ്റ് വ​ള​വും മ​ണ്ണി​ര ക​മ്പോ​സു​മാ​ണ് വ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.കൃ​ഷി​ക​ള്‍​ക്കി​ട​യി​ലൂ​ടെ ഔ​ഷ​ധ​ച്ചെ​ടി​ക​ളും ന​ട്ടു​വ​ള​ര്‍​ത്തു​ന്നു​ണ്ട്. വീ​ടി​ന​ടു​ത്ത് മ​ണ്ണി​ല്‍ കു​ഴി​യെ​ടു​ത്ത് വ​ലി​യ സി​ല്‍​പോ​ളി​ല്‍ ഷീ​റ്റ് വി​രി​ച്ച് വെ​ള്ളം നി​ര്‍​ത്തി​യാ​ണ് മ​ത്സ്യ കൃ​ഷി ന​ട​ത്തു​ന്ന​ത്. മീ​നി​ന് തീ​റ്റ​യ്ക്കാ​യ് അ​സോ​ള​യും കൃ​ഷി​ചെ​യ്യു​ന്നു​ണ്ട്.1974ല്‍ 24-ാം​വ​യ​സി​ലാ​ണ് പാ​ലാ​യി​ല്‍ നി​ന്നും അ​നി​യ​ന്‍ തോ​മ​സി​നൊ​പ്പം വെ​റ്റി​ല​പ്പാ​റ​യി​ലെ​ത്തി സ്ഥം​ലം വാ​ങ്ങി​യ​ത്. അ​ന്ന് മു​ത​ല്‍ ഇ​ന്ന് വ​രെ ഐ​സ​ക്കി​ന് കൃ​ഷി വി​ജ​യം ത​ന്നെ​യാ​ണ്. മ​ണ്ണി​നെ​യും കൃ​ഷി​യെ സ്‌​നേ​ഹി​ച്ചാ​ല്‍ അ​ത് പ​തി​ന്മ​ട​ങ്ങ് പ്ര​തി​ഫ​ലം ത​രും എ​ന്ന​താ​ണ് ഈ​കൃ​ഷി സ്‌​നേ​ഹി​യു​ടെ അ​നു​ഭ​വ പാ​ഠം.