ശി​ശു​ദി​ന​ത്തി​ൽ യൂ​ത്ത് ഫ്ര​ണ്ട് (ജേ​ക്ക​ബ്) സെ​ക്ര​ട്ട​റി​യേ​റ്റി​നു മുന്നിൽ ഉ​പ​വ​സി​ക്കും
Monday, November 11, 2019 12:39 AM IST
പേ​രാ​മ്പ്ര: വാ​ള​യാ​റി​ൽ കൊ​ല്ല​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തി​ന് ഐ​ക്യ​ദാ​ർ​ഥ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് യൂ​ത്ത് ഫ്ര​ണ്ട് (ജേ​ക്ക​ബ്) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്രേം​സ​ൺ മാ​ഞ്ഞാ​മ​റ്റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ ശി​ശു​ദി​ന​ത്തി​ൽ സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ൻ​പി​ൽ ഉ​പ​വാ​സം ന​ട​ത്തു​മെ​ന്നു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​വീ​ൻ സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ അ​റി​യി​ച്ചു.
രാ​വ​ലെ 10ന് ​പാ​ർ​ട്ടി ലീ​ഡ​ർ അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ഉ​ൽ​ഘാ​ട​നം ചെ​യ്യും‌.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​ണി നെ​ല്ലൂ​ർ നാ​ര​ങ്ങാ നീ​ര് ന​ൽ​കി സ​മ​രം അ​വ​സാ​നി​പ്പി​ക്കും.