തൊ​ണ്ടി​മ്മ​ൽ ക​ട​വി​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ്; ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ പ്ര​വൃ​ത്തി​ക​ൾക്ക് തു​ട​ക്കം
Monday, November 11, 2019 12:37 AM IST
മു​ക്കം: ജ​ല​സേ​ച​നം, കു​ടി​വെ​ള്ളം, യാ​ത്രാ സൗ​ക​ര്യം എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് ഇ​ര​വ​ഴി​ഞ്ഞി പു​ഴ​ക്ക് കു​റു​കെ തൊ​ണ്ടി​മ്മ​ൽ ക​ട​വി​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് നി​ർ​മ്മി​ക്കു​ന്നു.16 കോ​ടി രൂ​പ ചെല​വി​ൽ നി​ർ​മ്മി​ക്കു​ന്ന റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്‌​ജി​ന്‍റെ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ പ്ര​വൃ​ത്തി​ക​ൾക്ക് തു​ട​ക്ക​മാ​യി. മു​ക്കം മു​നി​സി​പ്പാ​ലി​റ്റി​യെ​യും തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​തി​നേ​യും ബ​ന്ധി​പ്പി​ച്ചാ​ണ് ആ​ർ‌​സി​ബി നി​ർ​മ്മി​ക്കു​ന്ന​ത്. ര​ണ്ട് ഭാ​ഗ​ത്തേ​ക്കും ഗ​താ​ഗ​ത സം​വി​ധാ​ന​വും റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ൽ ഒ​രു​ക്കും. വെ​ള്ള​പ്പൊ​ക്ക മ​ട​ക്ക​മു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​വാ​ത്ത വി​ധം ഉ​യ​ർ​ത്തി​യാ​യി​രി​ക്കും നി​ർ​മ്മാ​ണം. നാ​ല് മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ഷ​ട്ട​റും സ്ഥാ​പി​ക്കും .തൊ​ണ്ടി​മ്മ​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് യാ​ഥാ​ർ​ത്ഥ്യ​മാ​വു​ന്ന​തോ​ടെ അ​ഞ്ച് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ പു​തി​യ ജ​ലാ​ശ​യം രൂ​പ​പ്പെ​ടു​ത്താ​നാ​വു​മെ​ന്നും ഇ​തോ​ടെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന്ന് പ​രി​ഹാ​രം കാ​ണാ​നാ​വു​മെ​ന്നു​മാ​ണ് പ്ര​തീ​ക്ഷ. ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി വ​ഴി നെ​ൽ​പ്പാ​ട​ങ്ങ​ൾ, ക​ര​ഭൂ​മി എ​ന്നി​വ​യു​ടെ ജ​ല​സേ​ച​ന​വും ല​ക്ഷ്യ മി​ടു​ന്നു​ണ്ട്. ഒ​രു മാ​സ​ത്തി​ന​കം ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പ​ദ്ധ​തി​ക്ക് കൃ​ഷി​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക താ​ൽ​പ​ര്യ​മു​ണ്ട​ന്നും ജോ​ർ​ജ്എം തോ​മ​സ് എം​എ​ൽ​എ അ​റി​യി​ച്ചു. വി​ശ​ദ​മാ​യ എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കി സ​ർ​ക്കാ​രി​ൽ സ​മ​ർ​പ്പി​ക്കു​ന്ന മു​റ​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.