സ​ഹ​പാ​ഠി​ക​ൾ​ക്ക് സ്വ​പ്ന​ക്കൂ​ട് ഒ​രു​ക്കി വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, October 23, 2019 12:16 AM IST
തി​രു​വ​മ്പാ​ടി: കൂ​മ്പാ​റ ഫാ​ത്തി​മാ​ബി മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​ഹ​പാ​ഠി​ക​ളാ​യ ര​ണ്ട് പേ​ർ​ക്ക് വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്നു. പ്ര​ള​യ​കാ​ല​ത്ത് വീ​ട് ന​ഷ്ട​പ്പെ​ട്ട ഒ​രു വി​ദ്യാ​ർ​ഥി​ക്കും മ​റ്റൊ​രു വി​ദ്യാ​ർ​ഥി​നി​ക്കു​മാ​ണ് സ്വ​പ്ന​ക്കൂ​ട് എ​ന്ന പേ​രി​ൽ വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്.
സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ര​ക്ഷി​താ​ക്ക​ളു​ടെ​യും പൂ​ർ​വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും കൂ​ട്ടാ​യ്മ​യി​ലാ​ണ് നി​ർ​മാ​ണം ന​ട​ക്കു​ക. 10 ല​ക്ഷം രൂ​പ​ ഇ​തു​വ​രെ സമാഹരിച്ചു. പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ. ന​സീ​ർ കോ​ഴി​ക്കോ​ട് ജി​ല്ല എ​ൻ​എ​സ്എ​സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ശ്രീ​ജി​ത്ത് പാ​ലോ​റ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​മ്മി അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ല​ത്തീ​ഫ് പൂ​നൂ​ർ പ​ദ്ധ​തി വിശദീകരിച്ചു.
ല​യ​ൺ​സ് ക്ല​ബ് തി​രു​വ​മ്പാ​ടി ചാ​പ്റ്റ​ർ, ആ​വാ​സ് തി​രു​വ​മ്പാ​ടി എ​ന്നി​വ​യു​ടെ ഫ​ണ്ട് വേ​ദി​യി​ൽ കൈ​മാ​റി.​എ​ക്സ്പ്ലോ​റിം​ഗ് ഇ​ന്ത്യ ക​രി​യ​ർ ടൂ​റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ ഷ​ഹ​ന ജാ​സ്മി​ൻ, മി​ക​ച്ച എ​ൻ​എ​സ്എ​സ് ജി​ല്ലാ കോഒാ​ർ​ഡി​നേ​റ്റ​ർ അ​വാ​ർ​ഡ് ജേ​താ​വ് ശ്രീ​ജി​ത്ത് പാ​ലോ​റ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ നാ​സ​ർ ചെ​റു​വാ​ടി, ഹെ​ഡ്മാ​സ്റ്റ​ർ നി​യാ​സ് ചോ​ല, അ​ഷ്റ​ഫ് , നാ​സ​ർ വ​യ​നാ​ട് എ​ന്നി​വ​ർ പ്രസംഗിച്ചു.