കൊ​യി​ലാ​ണ്ടി​യി​ൽ വീ​ണ്ടും കു​ഴ​ൽ​പ്പ​ണ​വേ​ട്ട
Wednesday, October 23, 2019 12:16 AM IST
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും 16.58 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ പ​ണ​വു​മാ​യി കൊ​ടു​വ​ള്ളി സ്വ​ദേ​ശി​യെ പി​ടി​കൂ​ടി.
കൊ​ടു​വ​ള്ളി ഉ​ളി​യാ​ട​ൻ കു​ന്നു​മ്മ​ൽ ഇ​ക്ബാ​ലി (45) നെ​യാ​ണ് കൊ​യി​ലാ​ണ്ടി എ​സ്ഐ പി.​കെ. റ​ഹൂ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. വ​ട​ക​ര, ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് വി​ത​ര​ണ​ത്തി​നാ​യി കു​ഴ​ൽ​പ്പ​ണം കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. തു​ണി​യി​ൽ പ​ണം അ​ടു​ക്കി ശ​രീ​ര​ത്തി​ൽ വച്ച് കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു പ​ണം ക​ട​ത്തി​യ​ത്. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​നി​ൽ, അ​ജേ​ഷ്, മ​നോ​ജ്, സ​ജീ​വ​ൻ, അ​നൂ​പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.