മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി
Wednesday, October 23, 2019 12:16 AM IST
തി​രു​വ​മ്പാ​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി. തി​രു​വ​മ്പാ​ടി ലി​സ ആ​ശു​പ​ത്രി, ഗ​വ. ആ​ശു​പ​ത്രി ആ​ന​ക്കാം​പൊ​യി​ൽ, ഗ​വ.​ഹോ​മി​യോ ആ​ശു​പ​ത്രി തി​രു​വ​മ്പാ​ടി, ഇ​ന്ത്യ​ൻ ഹോ​മി​യോ പ​തി​ക് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മെ​ഡി​ക്ക​ൽ ക്യ​ാന്പ് ന​ട​ന്ന​ത്. കോ​ഴി​ക്കോ​ട് മ​ല​ബാ​ർ നേ​ത്രാ​ല​യ​ത്തി​ലെ ഡോ. ​ച​ന്ദ്ര​കാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നേ​ത്ര പ​രി​ശോ​ധ​ന​യും ന​ട​ന്നു.
ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് ഓ​ലി​യ​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​പി.​എം. മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​കെ. ഗോ​കു​ല​ൻ, തോ​മ​സ് വ​ലി​യ​പ​റ​മ്പ​ൻ,ജെ​മീ​ഷ് ഇ​ളം​തു​രു​ത്തി, കെ.​ടി. സെ​ബാ​സ്റ്റ്യ​ൻ, ബേ​ബി​ച്ച​ൻ പു​ര​യി​ട​ത്തി​ൽ, ജോ​ൺ​സ​ൺ പു​ര​യി​ട​ത്തി​ൽ, ജോ​സ് ഇ​ളം​പ്ലാ​ശേ​രി​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​അ​രു​ൺ മാ​ത്യു ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് എ​ടു​ത്തു. വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു.