പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ മാ​ലി​ന്യം: ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ലാ​ഭ​ര​ണ​കൂ​ടം
Wednesday, October 23, 2019 12:16 AM IST
കോ​ഴി​ക്കോ​ട്: ബീ​ച്ച്, ചു​രം തു​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചു​രം, ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ൾ അ​വ​രു​ടെ സ്ഥാ​പ​ന​ത്തി​ന്‍റെ 25 മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള സ്ഥ​ല​ത്തി​ന്‍റെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദിത്വം ഏ​റ്റെ​ടു​ത്തു മാ​ലി​ന്യ മു​ക്ത​മാ​യി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം.
ദേ​ശീ​യ ഹ​രി​ത ട്രെെബ്യൂ​ണ​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള മാ​തൃ​ക പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കു​ള്ള ജി​ല്ലാ​ത​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഈ ​നി​ർ​ദേ​ശം. ചു​രം, ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 25 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ സ്പോ​ട്ട് ഫൈ​ന്‍ ഈ​ടാ​ക്കും.
വ​ലി​യ തോ​തി​ല്‍ മാ​ലി​ന്യം തള്ളിയാ​ല്‍ പോ​ല്യൂ​ട്ട​ർ പേ ​പ്രി​ൻ​സി​പ്പൽ പ്ര​കാ​രം സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് ഇ​വ​രി​ൽ​നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കും.
പൊ​തു​സ്ഥ​ല​ങ്ങ​ളും ഓ​ട​ക​ളും പു​ഴ​ക​ളും മ​റ്റും മ​ലി​ന​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ സ്പോ​ട്ട് ഫൈ​ൻ ഈ​ടാ​ക്കു​ന്ന​തും വ​ലി​യ​തോ​തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ബോ​ർ​ഡ് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കു​ം. ഇ​തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ലാ​ത​ല സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച​താ​യി ​ക​ള​ക്ട​ർ അ​റി​യി​ച്ചു.
ദേ​ശീ​യ ഹ​രി​ത ട്രി​ബ്യൂ​ണ​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ല​യി​ലെ മാ​തൃ​ക സി​റ്റി​യാ​യി കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ, മാ​തൃ​കാ പ​ഞ്ചാ​യ​ത്തു​ക​ൾ ആ​യി കു​ന്നു​മ്മ​ൽ, മേ​പ്പ​യൂ​ര്‍, കു​റ്റ്യാ​ടി എ​ന്നി​വ​യു​മാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. മ​റ്റ് ന​ഗ​ര​സ​ഭ​ക​ളും പ​ഞ്ചാ​യ​ത്തു​ക​ളും ആ​റ് മാ​സ​ത്തി​ന​കം ജ​ല നി​യ​മം, വാ​യു നി​യ​മം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മം എ​ന്നി​വ പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി യോ​ഗം നി​ർ​ദ്ദേ​ശി​ച്ചു. ക​ള​ക്ട​ർ സാം​ബ​ശി​വ റാ​വു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സ​മി​തി നോ​ഡ​ൽ ഓ​ഫീ​സ​റും ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​മാ​യ ഷാ​മി​ന്‍ സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി എ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​ൻ​വയ​ൺ​മെ​ന്‍റ് എ​ൻ​ജി​നിയ​ർ ഷ​ബ്ന കു​ഷേ ശേ​ഖ​ർ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്, ശു​ചി​ത്വ മി​ഷ​ൻ, പോ​ലീ​സ്, ആ​രോ​ഗ്യ​വ​കു​പ്പ് തു​ട​ങ്ങി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.