അ​ന​ധി​കൃ​ത പ​ന്നി​ഫാം അ​ട​ച്ചു പൂ​ട്ടാൻ നോ​ട്ടീ​സ് ന​ൽ​കി
Wednesday, October 23, 2019 12:14 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ന​ധി​കൃ​ത പ​ന്നി ഫാം ​അ​ട​ച്ചു പൂ​ട്ടാൻ നോ​ട്ടീ​സ് ന​ൽ​കി. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ മു​ഴു​വ​ൻ അ​ന​ധി​കൃ​ത പ​ന്നി​, കോ​ഴി​ഫാമുകൾ എ​ന്നി​വ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​ഗി​രീ​ഷ് കു​മാ​ർ അ​റി​യി​ച്ചു.

ചെ​മ്പ​നോ​ട ഹൈ​സ്കൂ​ൾ
ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ

പേ​രാ​മ്പ്ര: വാ​ല്യ​ക്കോ​ട് എ​യു​പി സ്കൂ​ളി​ൽ ന​ട​ന്ന പേ​രാ​മ്പ്ര ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ൽ ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. ജി​എ​ച്ച്എ​സ് ന​ടു​വ​ണ്ണൂ​ർ ര​ണ്ടാം സ്ഥാ​ന​വും നൊ​ച്ചാ​ട് എ​ച്ച്എ​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ൽ ന​ട​ന്ന ഉ​പ​ജി​ല്ലാ പ്ര​വൃ​ത്തി പ​രി​ച​യ മേ​ള​യി​ലും ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. പേ​രാ​മ്പ്ര എ​ച്ച്എ​സ് ര​ണ്ടാം സ്ഥാ​ന​വും ജി​എ​ച്ച്എ​സ് ന​ടു​വ​ണ്ണൂ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.