കാ​ട്ടു​പ​ന്നി കി​ണ​റ്റി​ൽ വീ​ണു ച​ത്തു
Monday, October 21, 2019 11:22 PM IST
ച​ക്കി​ട്ട​പാ​റ: പി​ള്ള​പ്പെ​രു​വ​ണ്ണ-ഫാം ​റോ​ഡ് ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന കി​ഴ​ക്ക​നാ​ത്ത് മോ​ഹ​ന്‍റെ വീ​ട്ടു​കി​ണ​റ്റി​ൽ കാ​ട്ടു​പ​ന്നി വീ​ണു ച​ത്തു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു വീ​ട്ടു​കാ​ർ പന്നിയെ ക​ണ്ട​ത്. വി​വ​ര​മ​റി​ഞ്ഞ് പെ​രു​വ​ണ്ണാ​മൂ​ഴി വ​നം ഓ​ഫീ​സി​ൽ നി​ന്നു ഫോ​റ​സ്റ്റ​ർ ടി. ​ക​ണ്ണ​ൻ, ടി.​വി ദി​നേ​ശ് കു​മാ​ർ, സു​രേ​ന്ദ്ര​ൻ ക​രി​ങ്ങാ​ട് എ​ന്നി​വ​രെ​ത്തി പ​ന്നി​യെ വ​നം ഓ​ഫീ​സി​ലേ​ക്കു കൊ​ണ്ടു പോ​യി. പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം മ​റ​വു ചെ​യ്തെ​ന്നു വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.