കൊ​ടു​വ​ള്ളി കു​ടും​ബ​ശ്രീ സി​ഡി​എ​സ് പൊ​തു​യോ​ഗ​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു
Monday, October 21, 2019 11:22 PM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി കു​ടും​ബ​ശ്രീ സി​ഡി​എ​സ് പൊ​തു​യോ​ഗ​വും കൊ​ടു​വ​ള്ളി​യെ പ്ലാ​സ്റ്റി​ക് മു​ക്ത​മാ​ക്കു​ന്ന​തി​നുള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും നടത്തി. കൊ​ടു​വ​ള്ളി ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ന​ഗ​ര​സ​ഭ ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ ശ​രീ​ഫ ക​ണ്ണാ​ടി​പൊ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ പി.​സി. വി​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.