റൂ​റ​ല്‍ ജി​ല്ല​യി​ലെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി
Monday, October 21, 2019 11:22 PM IST
നാ​ദാ​പു​രം: കോ​ഴി​ക്കോ​ട് റൂ​റ​ല്‍ ജി​ല്ല​യി​ലെ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ വി​വി​ധ കേ​സു​ക​ളി​ല്‍ പെ​ട്ട് കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി ഉ​ത്ത​ര മേ​ഖ​ല ഐ​ജി കെ.​സേ​തു​രാ​മ​ന്‍ പ​റ​ഞ്ഞു.

ഇന്നലെ രാ​വി​ലെ നാ​ദാ​പു​രം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു ഐ​ജി. റൂ​റ​ലി​ലെ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് വെ​യി​ലും മ​ഴ​യും ഏ​റ്റ് ന​ശി​ക്കു​ന്ന​ത്.

ഉ​ട​മ​ക​ളെ ക​ണ്ടെ​ത്തി നോ​ട്ടീ​സ് ന​ല്‍​കി തു​ട​ങ്ങി​യി​ട്ടു​ണ്ട്. നോ​ട്ടീ​സ് ല​ഭി​ച്ച​വ​ര്‍ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​ഹി​ത​മെ​ത്തി വാ​ഹ​ന​ങ്ങ​ള്‍ കൊ​ണ്ട് പോ​ക​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ ഉ​ട​മ​ക​ളെ​ത്താ​ത്ത വാ​ഹ​ന​ങ്ങ​ള്‍ പി​ന്നീ​ട് ഒ​ര​റി​യി​പ്പ് ന​ല്‍​കി ലേ​ലം ചെ​യ്യു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.