ഇ​ടി​മി​ന്ന​ലി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ടം
Thursday, October 17, 2019 11:50 PM IST
കോ​ഴി​ക്കോ​ട് : തു​ലാ​വ​ര്‍​ഷ​മെ​ത്തി. ഒ​പ്പം ഭീ​തി പ​ര​ത്തി ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലും. ജി​ല്ല​യി​ല്‍ ഇ​ടി​മി​ന്ന​ലി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും വീ​ടു​ക​ള്‍​ക്കും ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്കും നാ​ശ​ന​ഷ്ടം.
ബു​ധ​നാ​ഴ്ച വൈ​കിട്ട് ഉ​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ല്‍ മൊ​ക​വൂ​രി​ല്‍ വീ​ടി​ന്‍റെ ജ​ന​ലു​ക​ള്‍​ക്കും ഇ​ല​ക്‌ട്രിക് ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്കും നാ​ശം സം​ഭ​വി​ച്ചു. മൊ​ക​വൂ​ര്‍ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സ് പ​രി​സ​ര​ത്തെ മാ​വ​ട്ട് രാ​മ​നു​ണ്ണി​യു​ടെ വീ​ടി​ന് മി​ന്ന​ലി​ല്‍ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.

വീ​ടി​ന്‍റെ ജ​ന​ല്‍​ഗ്ലാ​സു​ക​ള്‍, ടി​വി , വ​യ​റിം​ഗ് എന്നിവ മി​ന്ന​ലേ​റ്റ് കേ​ടാ​യി. പ​ര​പ്പാ​ല്‍ ചാ​ത്തു​ക്കു​ട്ടി, എ.​പി.​സു​രേ​ഷ്, ക​മ​ലാ​ക്ഷ​ന്‍ എ​ന്നി​വ​രു​ടെ വീ​ട്ടി​ലെ ഇ​ല​ക്ട്രാ​ണി​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്കും മി​ന്ന​ലേ​റ്റു. ജി​ല്ല​യി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും മി​ന്ന​ലേ​റ്റ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യും റി​പ്പോ​ര്‍​ട്ടു​ു​ണ്ട്.

തു​ലാ​വ​ര്‍​ഷം തു​ട​ങ്ങി​യ​തോ​ടെ നാ​ലു ദി​വ​സം ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലോ​ടെ​യു​ള്ള മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ടി​മി​ന്ന​ല്‍ അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അഥോ​റി​റ്റി​ നി​ര്‍​ദ്ദേ​ശി​ച്ചു. ‌

വൈ​കി​ട്ട് നാ​ല് മു​ത​ല്‍ കു​ട്ടി​ക​ളെ തു​റ​സാ​യ സ്ഥ​ല​ത്ത് ക​ളി​ക്കു​ന്ന​തി​ല്‍ നി​ന്നും വി​ല​ക്കു​ക, മ​ഴ​ക്കാ​ര്‍ കാ​ണു​മ്പോ​ള്‍ ഉ​ണ​ക്കാ​നി​ട്ട വ​സ്ത്ര​ങ്ങ​ള്‍ എ​ടു​ക്കാ​ന്‍ മു​റ്റ​ത്തേ​ക്കോ ടെ​റ​സി​ലേ​ക്കോ പോ​കാ​തി​രി​ക്കു​ക. ജ​ന​ലും വാ​തി​ലും അ​ട​ച്ചി​ടു​ക, ഫോ​ണ്‍ ഉ​പ​യോ​ഗി​ക്ക​ാതിരിക്കുക, ലോ​ഹ വ​സ്തു​ക്ക​ളു​ടെ സ്പ​ര്‍​ശ​ന​മോ സാ​മീ​പ്യ​മോ പാ​ടി​ല്ല, വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സാ​മീ​പ്യ​വും ഒ​ഴി​വാ​ക്കു​ക. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ക്കു​ക, ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് കു​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക,ജ​ലാ​ശ​യ​ത്തി​ല്‍ ഇ​റ​ങ്ങു​വാ​ന്‍ പാ​ടി​ല്ല തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ .