പാ​ലി​യേ​റ്റീ​വ് ദി​നം ആചരിച്ചു
Monday, October 14, 2019 12:10 AM IST
പേ​രാ​മ്പ്ര : ഇ​നീ​ഷ്യേ​റ്റീ​വ് ഇ​ന്‍ പാ​ലി​യേ​റ്റീ​വ് (കെ​ഐ​പി) പേ​രാ​മ്പ്ര ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. "പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ എ​ന്‍റെ പ​രി​ച​ര​ണം, എ​ന്‍റെ അ​വ​കാ​ശം' എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ സ​ന്ദേ​ശം. ദ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ഗം​ഗാ​ധ​ര​ന്‍ ന​മ്പ്യാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ.​പി. കു​ഞ്ഞ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ലി​യേ​റ്റീ​വ് ദി​ന പ്ര​തി​ജ്ഞ ഈ​പ്പ​ന്‍ കൂ​രാ​ച്ചു​ണ്ട് ചൊ​ല്ലി​കൊ​ടു​ത്തു. മ​ജീ​ഷ്യ​ന്‍ ശ്രീ​ജി​ത്ത് വി​യ്യൂ​ര്‍ മാ​ന്ത്രി​ക സാ​ന്ത്വ​ന ജാ​ലി​ക അ​വ​ത​രി​പ്പി​ച്ചു. ശ്രീ​ധ​ര​ന്‍ പെ​രു​വ​ണ്ണാ​മൂ​ഴി, നാ​രാ​യ​ണ​ന്‍ ന​ടു​വ​ണ്ണൂ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.