തിരുനാൾ സമാപിച്ചു
Monday, October 14, 2019 12:10 AM IST
ചാത്തമംഗലം: മോർണിംഗ് സ്റ്റാർ ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്‍റെ തിരുനാൾ സമാപിച്ചു. കോഴിക്കോട് രൂപത വികാരി ജനറാൾ മോൺ. ജെൻസൺ പുത്തൻ വീട്ടിൽ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകി. വികാരി ഫാ. ഡെന്നി മോസസ്, ഫാ. സനൽ ലോറൻസ്, ഫാ. ജെയിംസ് എന്നിവർ സഹകാർമികരായിരുന്നു. സ്നേഹവിരുന്നോടെ തിരുനാൾ സമാപിച്ചു.

ബട്ട് റോ​ഡ് പാ​ര്‍​ക്ക് ശു​ചീ​ക​രി​ച്ചു

കോ​ഴി​ക്കോ​ട്: ക്ലീന്‍ ബീ​ച്ച് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ബ​ട്ട് റോ​ഡ് പാ​ര്‍​ക്ക് സു​ന്ദ​ര​മാ​ക്കി. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും കോ​ര്‍​പ​റേ​ഷ​ന്‍റെ​യും ഡി​ടി​പി​സി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ കോ​ള​ജു​ക​ളി​ലെ എ​ന്‍​എ​സ്എ​സ് വോളണ്ടി യർമാർ, ബ​ട്ട് റോ​ഡ് പാ​ര്‍​ക്ക് കൂ​ട്ടാ​യ്മ​ അം​ഗ​ങ്ങ​ള്‍, കാ​ലി​ക്ക​ട്ട് വോ​ള​ണ്ടി​യ​ര്‍ ടീം, ​കോ​ര്‍​പ​റേ​ഷ​ന്‍റെയും ഡി​ടി​പി​സി​യുടെയും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കാ​ളി​ക​ളാ​യി.
പാ​ര്‍​ക്ക് സു​ന്ദ​ര​മാ​യി നി​ല​നി​ര്‍​ത്താ​ന്‍ ഡി​ടി​പി​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ശ്ര​മ​ദാ​നം ന​ട​ത്തും.