സ​മ്മാ​നവിതരണം നടത്തി
Monday, October 14, 2019 12:10 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ല​യ​ണ്‍​സ് ക്ല​ബ്ബ് സെപ്റ്റംബർ 21 ന് ​ന​ട​ത്തി​യ ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​നങ്ങൾ വിതരണം ചെയ്തു. ല​യ​ണ്‍​സ് ക്ല​ബ്ബ് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന ചി​ത്ര ര​ച​നാ മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പേരാന്പ്രയിൽ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.
വി​ജ​യി​ക​ളെ പ്ര​ഖ്യാ​പിക്കലും സ​മ്മാ​ന വി​ത​ര​ണ​വും ല​യ​ണ്‍​സ് പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ന്‍ കേ​ളോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​പി, ഹൈ​സ്‌​ക്കൂ​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​ന്ന്, ര​ണ്ട്, മൂന്ന് സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ​വ​ര്‍​ക്ക് സ​മ്മാ​ന​വും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥിക​ള്‍​ക്കും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. അ​ന്താ​രാ​ഷ്ട്ര ത​ലത്തി​ലേ​ക്ക് മ​ത്സ​രി​ക്കാ​ന്‍ യോ​ഗ്യ​ത നേ​ടി​യ ചി​ത്രം അതിനായി അ​യ​ച്ചു. ഇ.​ടി. ര​ഘു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​കെ.​വി. ക​രു​ണാ​ക​ര​ന്‍, അ​ല​ങ്കാ​ര്‍ ഭാ​സ്‌​ക്ക​ര​ന്‍, ഡോ. ​കെ.​ബി. അ​ടി​യോ​ടി, ഡോ. ​എം.​എം. സ​ന​ല്‍ കു​മാ​ര്‍, ഡോ. ​കെ.​പി. സോ​മ​നാ​ഥ​ന്‍, വി.​എ​ന്‍. മു​ര​ളീ​ധ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.