സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സംഘടിപ്പിച്ചു
Monday, October 14, 2019 12:07 AM IST
താ​മ​ര​ശേ​രി: സെ​റി​ബ്ര​ല്‍ പാ​ള്‍​സി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഹെ​ല്‍​ത്ത് കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​നും ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യും സം​യു​ക്ത​മാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി.
പ​തി​നെ​ട്ടു വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ളവരിലെ ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ള്‍, പ​ഠ​ന സം​സാ​ര വൈ​ക​ല്യ​ങ്ങ​ള്‍ എ​ന്നി​വ തി​രി​ച്ച​റി​യാ​നും പ​രി​ഹാ​രം നി​ര്‍​ദേ​ശി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് സ്‌​ക്രീ​നിം​ഗ് ക്യാ​മ്പ് ന​ട​ത്തി​യ​ത്. ബാ​ലു​ശേ​രി ഗ​വ. ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ന്ന ക്യാ​മ്പ് കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ക​മ്മ്യൂ​ണി​റ്റി ബേ​സ്ഡ് ഡി​സ​ബി​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് മോ​ഡ​ല്‍ (സി​ഡി​എം​ആ​ര്‍​പി) ജോ​യി​ന്‍റ് ഡ​യ​റക്ട​ര്‍ ടി.​കെ. റ​ഹീ​മു​ദ്ദീന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഹെ​ല്‍​ത്ത് കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ജ​നറൽ​സെ​ക്ര​ട്ട​റി സി.​കെ.​എ. ഷ​മീ​ര്‍​ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ റീ​ജണ​ല്‍ മാ​നേ​ജ​ര്‍ കെ.​വി. ജ​യ​ച​ന്ദ്ര​ന്‍ മു​ഖ്യാ​തി​ഥിയായിരുന്നു. ഒ​ക്കുപേ​ഷ​ണ​ല്‍ തെ​റാ​പ്പി​സ്റ്റ് മു​ഹ​മ്മ​ദ് ഫാ​സി​ല്‍ സെ​റി​ബ്ര​ല്‍ പാ​ള്‍​സി ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ശ​ദീ​ക​രി​ച്ചു. ഡോ. ​ബ​ഷീ​ര്‍ പൂ​നൂ​ര്‍, റി​നേ​ഷ് കു​മാ​ര്‍, എ​ന്‍. സ​തീ​ഷ്‌​കു​മാ​ര്‍, ഡോ. ​ഫ​ഹീ​മ ഷ​ഹാ​ന്‍, എ.​കെ. റി​യാ​സ്, കാ​രു​ണ്യ​തീ​രം സ്പെ​ഷല്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി.​കെ. ലും​താ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ക്യാ​മ്പി​ന് ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന്‍ ഡോ. ​ഷി​ഹാ​ബു​ദ്ദീ​ന്‍, ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് ഡോ. ​ഖ​ലീ​ല്‍, ഒ​ക്കുപേ​ഷ​ണ​ല്‍ തെ​റാ​പ്പി​സ്റ്റ് ഫാ​സി​ല്‍, ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് ജി​ഷ്ണു, സ്പീ​ച്ച് തെ​റാ​പ്പി​സ്റ്റ് അ​ന്‍​ഷി​ദ, സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍ ഫി​ദ റ​ഹ്മാ​ന്‍, സ്പെ​ഷല്‍ എ​ഡ്യു​ക്കേ​റ്റ​ര്‍​മാ​രാ​യ ജ​സീ​ന, വി​പി​ന, നി​ഷാ​ബി, അ​ജ്‌​വ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.