കാദറലി ഫുട്ബോൾ ഡിസംബറിൽ
Monday, October 14, 2019 12:07 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കാ​ദ​റ​ലി സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ല്പ​ത്തി എ​ട്ടാ​മ​ത് അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഡി​സം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ഇ​തു​സം​ബ​ന്ധി​ച്ചു ചേ​ർ​ന്ന സം​ഘാ​ട​ക സ​മി​തി യോ​ഗം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ത്തി​നാ​യി 501 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.
മു​ഖ്യ​ര​ക്ഷാ​ധി​കാ​രി മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, ചെ​യ​ർ​മാ​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം, പ​ച്ചീ​രി ഫാ​റൂ​ഖ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ, സി.​മു​ഹ​മ്മ​ദ​ലി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്്, മ​ണ്ണി​ൽ ഹ​സ​ൻ ട്ര​ഷ​റ​ർ, കു​റ്റീ​രി മാ​നു​പ്പ, യൂ​സ്ഫ് രാ​മ​പു​രം, ഫൈ​നാ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, ക​ണ്‍​വീ​ന​ർ, ജോ​ളി ജെ​യിം​സ്, മു​ഹ​മ്മ​ദ് ഖാ​ൻ പ​ബ്ലി​സി​റ്റി ചെ​യ​ർ​മാ​ൻ, ക​ണ്‍​വീ​ന​ർ ആ​യും തെ​ര​ഞ്ഞെ​ടു​ത്തു. സി.​മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സെ​വ​ൻ​സ് ഫു​ട്ബോ​ളി​ന്‍റെ അ​തി​കാ​യ​ക​നാ​യി​രു​ന്ന എ​ൻ.​എ കു​ഞ്ഞാ​പ്പ, ക്ല​ബം​ഗം കി​ഴ​ക്കേ​തി​ൽ ഹൈ​ദ്രു എ​ന്നി​വ​രെ അ​നു​സ്മ​രി​ച്ചാ​ണ് യോ​ഗം ആ​രം​ഭി​ച്ച​ത്്. പ​ച്ചീ​രി ഫാ​റൂ​ഖ് സ്വാ​ഗ​തം പ​റ​ഞ്ഞു.