കെ​സി​വൈ​എം രൂ​പ​ത ക​ലോ​ത്സ​വം നടത്തി
Sunday, October 13, 2019 12:25 AM IST
കൂ​രാ​ച്ചു​ണ്ട്: കെ​സി​വൈ​എം താ​മ​ര​ശേ​രി രൂ​പ​ത ക​ലോ​ത്സ​വം 'യു​വ-2019 ' കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു.
ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ പോ​ൾ ചി​റ്റി​ല​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് വെ​ള്ള​ക്കാ​ക്കു​ടി​യി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​ത പ്ര​സി​ഡ​ന്‍റ് വി​ശാ​ഖ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് ക​പ്പ​ലു​മാ​ക്ക​ൽ, ജോ​യ​ൽ കു​ര്യ​ൻ, ലി​മി​ന ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ വി​ഭാ​വ​നം ചെ​യ്ത ക​ക്ക​യം സ്വ​ദേ​ശി സാ​ൻ​ജോ സ​ണ്ണി​യെ ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ഏ​ഴ് വേ​ദി​ക​ളി​ലാ​യി അ​ഞ്ഞൂ​റോ​ളം മ​ത്സ​രാ​ർ​ത്ഥി​ക​ൾ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ങ്കെ​ടു​ത്തു.