ബീ​ച്ചാ​ശു​പ​ത്രി പു​ര​സ്‌​കാ​ര നി​റ​വി​ൽ
Sunday, October 13, 2019 12:25 AM IST
കോ​ഴി​ക്കോ​ട്: 2018-19 വ​ർ​ഷ​ത്തി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ​ക്കു​ള്ള കാ​യ​ക​ല്പ പു​ര​സ്കാ​ര​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി വി​ഭാ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​യ്ക്ക് ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ചു. ആ​ശു​പ​ത്രി​യി​ലും പ​രി​സ​ര​ത്തു​മു​ള്ള ശു​ചി​ത്വം, അ​ണു​ബാ​ധ നി​യ​ന്ത്ര​ണം രോ​ഗി​ക​ൾ​ക്കു​ള്ള സൗ​ക​ര്യം ഉ​റ​പ്പ് വ​രു​ത്ത​ൽ, ഡോ​ക്ട​ർ മാ​രു​ടെ​യും മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ​യും പെ​രു​മാ​റ്റം എ​ന്നി​വ​യാ​ണ് കാ​യ​ക​ല്പ അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന​തി​നു​ള്ള അം​ഗീ​കാ​രം. ഈ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നാ​യി ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ങ്ങ​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്നു​വ​ന്ന​ത്. ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം അ​നു​വ​ദി​ച്ച ഫ​ണ്ട് വി​നി​യോ​ഗി​ച്ചാ​ണ് ആ​ശു​പ​ത്രി​യി​ൽ ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച​ത്. എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും നി​ര​ന്ത​രം പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു.

രോ​ഗി​ക​ളു​ടെ സം​തൃ​പ്തി ഇ​തി​ൽ ഒ​രു ഘ​ട​ക​മാ​യി​രു​ന്നു. കൂ​ടാ​തെ ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​ള്ള ക​ട​ക​ളി​ലും ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യു​രു​ന്നു.ജി​ല്ലാ​ത​ല​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം സം​സ്ഥാ​ന ക്വ​ളി​റ്റി അ​ഷ്വറ​ൻ​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് ബീ​ച്ചാ​ശു​പ​ത്രി​യെ പു​ര​സ്‌​കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്. 11ന് ​ന്യു​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹ​ർ​ഷ് വ​ർ​ധ​ൻ പു​ര​സ്‌​കാ​രം ന​ൽ​കി. കേ​ര​ള​ത്തി​ൽ ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ൾ​ക്കു​ള്ള കാ​യ​ക​ല്പ പു​ര​സ്‌​കാ​രം നേ​ടി​യ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി, കോ​ഴി​ക്കോ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി, താ​ലൂ​ക്ക് ആ​ശു​പ​ത്രി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ പാ​ല​ക്കാ​ട് കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷൽ ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ പു​ര​സ്‌​കാ​രം സ്വി​ക​രി​ച്ചു. കോ​ഴി​ക്കോ​ട് നി​ന്നും ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഉ​മ്മ​ർ ഫാ​റു​ക്ക്. എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​എ. ന​വീ​ൻ, ക്വ​ളി​റ്റി അ​ഷു​റ​ൻ​സ് ഓ​ഫി​സ​ർ ടി.​ആ​ർ. സൗ​മ്യ എ​ന്നി​വ​ർ പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.