കൗ​മാ​ര ജാ​ഗ്ര​താ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Sunday, October 13, 2019 12:24 AM IST
പേ​രാ​മ്പ്ര: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും യു​വ​ജ​ന​ങ്ങ​ള്‍​ക്കുമായി സോ​ള്‍ മു​യി​പ്പോ​ത്ത് ജാ​ഗ്ര​താ സ​ദ​സ് സം​ഘ​ടി​പ്പി​ച്ച ു . അ​ഞ്ഞൂ​റി​ല​ധി​കം പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്ത ക്യാന്പ് പി.​എം.​എ ഗ​ഫൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രു​ത്തു​റ്റ കൗ​മാ​രം എ​ന്ന വി​ഷ​യ​ത്തി​ല്‍ അ​ദ്ദേ​ഹം ക്ലാ​സെ​ടു​ത്തു. സോ​ള്‍ ചെ​യ​ര്‍​മാ​ന്‍ അ​ബ്ദു​ല്‍ ക​രീം കോ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍. അ​ഹ​മ്മ​ദ്, എ​ന്‍.​എം. കു​ഞ്ഞ​ബ്ദു​ള്ള, ടി. ​അ​ബ്ദു​ല്‍ ല​ത്തീ​ഫ്, ടി.​ടി. കു​ഞ്ഞ​മ്മ​ദ്, ടി ​അ​ബ്ദു​ല്‍ റ​ഷീ​ദ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. വ​ട​ക​ര എ​ക്‌​സൈ​സ് പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍ അ​നി​ല്‍ കു​മാ​ര്‍ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ല്കി. പാ​ടി​പ്പ​റ​യാം ജീ​വി​ത ന​ന്മ​ക​ള്‍ എന്ന പ്ര​മേ​യ​ത്തി​ല്‍ ന​വാ​സ് പാ​ലേ​രി​യും പ്ര​സം​ഗി​ച്ചു.