നാടൊന്നിച്ചൊരു കുറിക്കല്ല്യാണം
Sunday, October 13, 2019 12:24 AM IST
മു​ക്കം: യൂ​ത്ത് കോ​ൺ​ഗ്ര​സ്, ഡി​വൈ​എ​ഫ്ഐ, യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ഒ​ന്നി​ച്ച് നി​ൽ​ക്കാ​ൻ ത​യ്യാ​റാ​യ​തോ​ടെ പൂ​വ​ണി​യു​ന്ന​ത് ഒ​രു നി​ർ​ധ​ന പെ​ൺ​കു​ട്ടി​യു​ടെ വി​വാ​ഹ​മെ​ന്ന സ്വ​പ്ന​ം. ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​യ​മ്മ സ്കൂ​ളി​ന് സ​മീ​പം യു​വ​ജ​ന കൂ​ട്ടാ​യ്മ​യി​ൽ​ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഒ​രു ചാ​യ സ​ത്കാ​രം വെ​റു​മൊ​രു ചാ​യ സ​ത്കാ​രം മാ​ത്ര​മാ​യി​രു​ന്നി​ല്ല. പ​ത്ത് വ​ർ​ഷ​ത്തോ​ള​മാ​യി മ​ല​യ​മ്മ സ്കൂ​ളി​ന് സ​മീ​പം അ​മൃ​ത ക്വാ​ർ​ട്ടേ​ഴ്സി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച സ്ത്രീ​യും മൂ​ന്ന് പെ​ൺ​മ​ക്ക​ളു​മ​ട​ങ്ങു​ന്ന നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ ര​ണ്ടാ​മ​ത്തെ പെ​ൺ​കു​ട്ടി​യു​ടെ വി​വാ​ഹ​ത്തി​നാ​യി​ട്ടാ​ണ് ​കു​റി​ക്ക​ല്യാ​ണം സം​ഘ​ടി​പ്പി​ച്ച​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് കു​ന്ന​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​രീ​ഫ് മ​ല​യ​മ്മ, ഡി​വൈ​എ​ഫ്ഐ കു​ന്ന​മം​ഗ​ലം ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മി​ഥി‌ലാ​ജ്, യൂ​ത്ത് ലീ​ഗ് കു​ന്ന​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി കു​ഞ്ഞി​മ​ര​ക്കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്തി​ന് മാ​തൃ​ക​യാ​യി മ​ല​യ​മ്മ​യി​ൽ ഇ​ത്ത​ര​മൊ​രു സ്നേ​ഹ വി​രു​ന്നി​ന് ഒ​രു​ക്കി​യ​ത്. കു​റി​ക്ക​ല്യാ​ണ​മെ​ന്നാ​ൽ പേ​രി​ന് ഒ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച് മ​ട​ങ്ങാ​നും ഇ​വ​ർ ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല. പ​ഴ​യ കാ​ല കു​റി​ക്ക​ല്ലാ​ണ​ങ്ങ​ളെ ഓ​ർ​മ്മി​പ്പി​ക്കും വി​ധം പെ​ട്ടി​പ്പാ​ട്ടും ഈ​ന്ത് പ​ട്ട കൊ​ണ്ടു​ള്ള ച​മ​യ​ങ്ങ​ളു​മൊ​ക്കെ​യാ​യി മ​ല​യാ​ളി​യു​ടെ മ​ന​സി​ൽ നി​ന്ന് മ​റ​ഞ്ഞുപോ​യ ആ ​പ​ഴ​യ കു​റി​ക്ക​ല്യാ​ണ​ത്തി​ന്‍റെ രീ​തി​യി​ലാ​യി​ൽ ത​ന്നെ​യാ​യി​രു​ന്നു ചാ​യ സ​ത്​കാ​രം ഒ​രു​ക്കി​യ​ത്.

നാ​ട്ടി​ലെ നി​ര​വ​ധി പേ​രാ​ണ് ഈ ​ചാ​യ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് ഈ ​നി​ർ​ധ​ന കു​ടും​ബ​ത്തി​നെ സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ട് വ​ന്ന​ത്. കൂ​ടാ​തെ മ​ല​യ​മ്മ വ​ഴി ഓ​ടു​ന്ന ബ​സ് ജീ​വ​ന​ക്കാ​രും നാ​ട്ടി​ലെ പൗ​ര പ്ര​മു​ഖ​രും സ​ഹാ​യി​ച്ച​തോ​ടെ ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ രൂ​പ സ​മാ​ഹ​രി​ച്ച് ന​ൽ​കാ​നാ​കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ ​യു​വ​ജ​ന കൂ​ട്ടാ​യ്മ. പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തി​നെ സ​ഹാ​യി​ക്കാ​ൻ ക​ഴി​ഞ്ഞ ചാ​രി​താ​ർ​ത്ഥ്യ​ത്തോ​ടൊ​പ്പം ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി​യി​ലൂ​ടെ ത​ങ്ങ​ളു​ടെ നാ​ട്ടി​ൽ ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി ഒ​രു കൂ​ട്ടാ​യ്മ ഒ​രു​ക്കാ​ൻ സാ​ധി​ച്ച​തി​ലും സ​ന്തോ​ഷ​ത്തി​ലാ​ണ് ഈ ​നാ​ട്ടി​ലെ യു​വാ​ക്ക​ൾ. പെ​ൺ​കു​ട്ടി​യു​ടെ വി​വാ​ഹ ദി​ന​മാ​യ ഇ​ന്ന് പ​ണം കൈ​മാ​റാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം.