പെ​ട്രോളിയം മാ​ലി​ന്യം തോട്ടിലേക്ക്: ഡി​വൈ​എ​ഫ്‌​ഐ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി
Wednesday, October 9, 2019 12:28 AM IST
പേ​രാ​മ്പ്ര : കു​റ്റ്യാ​ടി റോ​ഡി​ല്‍ സം​സ്ഥാ​ന വി​ത്തു​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തെ പ​മ്പി​ല്‍ നി​ന്നു​ള്ള പെ​ട്രോ​ളി​യം അം​ശ​ങ്ങ​ള​ട​ങ്ങി​യ മാ​ലി​ന്യം തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കി​യ​തി​നെ​തി​രേ ഡി​വൈ​എ​ഫ്‌​ഐ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി.
ഇ​ന്ന​ലെ​യാ​ണ് വി​ത്തു​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ന് ന​ടു​വി​ലൂ​ടെ ഒ​ഴു​ന്ന തോ​ട്ടി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കി വി​ട്ട​ത്. വി​ത്തു​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ലെ നാ​ലു ബ്ലോ​ക്കു​ക​ളി​ലൂ​ടെ​യും തോ​ട്ടി​ലേ​ക്ക് മാ​ലി​ന്യം എ​ത്തു​ന്ന​താ​യാ​ണ് പ​രാ​തി. ഇ​തു​മൂ​ലം വെ​ള്ളം മ​ലി​ന​മാ​വു​ക​യും മ​ത്സ്യ സ​മ്പ​ത്ത് ന​ശി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.. സ​മീ​പ​ത്തെ വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് അ​സ​ഹ്യ​മാ​യ ദു​ര്‍​ഗ​ന്ധം കാ​ര​ണം പ​ല​ത​ര​ത്തി​ലു​ള്ള ശാ​രീ​രി​ക അ​സ്വ​സ്ത​ത​ക​ൾ അ​നു​ഭ​വ​പ്പെ​ടു​ന്നു​മു​ണ്ട്. ഫാ​മി​ന് സ​മീ​പ​ത്തു​ള്ള കി​ണ​റു​ക​ളി​ലെ വെ​ള്ളം മ​ലി​ന​മാ​കു​മെ​ന്ന ആ​ശ​ങ്ക​യു​ം നിലനിൽക്കുന്നതായി ഡി​വൈ​എ​ഫ്‌​ഐ പേ​രാ​മ്പ്ര വെ​സ്റ്റ് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ ബി​നി​ല്‍​രാ​ജ് അ​യ​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്നു.