ഇ​ടി​മി​ന്ന​ൽ: വ​ള​യ​ത്ത് മൂ​ന്നുപേ​ര്‍​ക്ക് പ​രി​ക്ക്, വീ​ടു​ക​ള്‍​ക്ക് കേടുപാട്
Wednesday, October 9, 2019 12:28 AM IST
നാ​ദാ​പു​രം:​വ​ള​യം മേ​ഖ​ല​യി​ല്‍ ഇ​ടി​മി​ന്ന​ലി​ല്‍ ദ​മ്പ​തി​ക​ള്‍ ഉ​ള്‍​പ്പ​ടെ നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്. വീ​ടു​ക​ള്‍​ക്ക് നാ​ശം.​വ​ള​യം അ​ച്ചം വീ​ട്ടി​ലെ തോ​ട്ട​ത്തി​ല്‍ സു​നി​ല്‍ (42), ഭാ​ര്യ ഭീ​ഷ്മ (38) അ​യ​ല്‍​വാ​സി ക​ല്ലു​ള്ള പ​റ​മ്പ​ത്ത് സു​ധ (44) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​ന്ന​ലെ ഉ​ച്ച​ കഴിഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു മ​ഴ​യോ​ടൊ​പ്പം ശ​ക്ത​മാ​യ മി​ന്ന​ല്‍ ഉണ്ടായത്.​വീ​ടി​ന​ക​ത്തായി​രു​ന്ന സു​നി​ലി​ന്‍റെ കൈയിലെ സ്മാ​ര്‍​ട്ട് ഫോ​ണ്‍ പൊ​ട്ടിത്തെ​റി​ച്ചു.​മി​ന്ന​ലി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ സു​നി​ലും ഭാ​ര്യ​യും ദൂ​രേ​ക്ക് തെ​റി​ച്ചു വീ​ണു.​ത​ല​നാ​രി​ഴ​യ്ക്കാ​ണ് ദു​ര​ന്തം ഒ​ഴി​വാ​യ​തെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.​
വ​യ​റിം​ഗും ഇ​ല​ക്‌ട്രോ​ണി​ക്‌​ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി നശിച്ചു.​വീ​ടി​ന്‍റെ മു​റ്റ​ത്ത് ര​ണ്ടി​ട​ങ്ങ​ളി​ലാ​യി മി​ന്ന​ല്‍ പ​തി​ച്ച് കു​ഴി രൂ​പ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രും വ​ള​യം ഗ​വ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.​ഉ​ള്ളി​ല്‍ പ​റ​മ്പ​ത്ത് അ​ശോ​ക​ന്‍ , വ​ള​യം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് പി.​സി.​ല​ക്ഷ​മി എ​ന്നി​വ​രു​ടെ വീ​ടു​ക​ള്‍​ക്കും മി​ന്ന​ലി​ല്‍ കേ​ടു​പാ​ടു​ സം​ഭ​വി​ച്ചു.