പ​ണം ആ​വ​ശ്യ​പ്പെ​ട്ടു ഭീ​ഷ​ണി​: അ​ഞ്ചു​പേ​രെ പി​ടി​കൂ​ടി
Monday, September 23, 2019 12:08 AM IST
തി​രു​വാ​ലി: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​തി​മൂ​ന്നു ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു അ​ക്ര​മ​ണം ന​ട​ത്തി​യ അ​ഞ്ചു​പേ​രെ എ​ട​വ​ണ്ണ പോ​ലീ​സ് പി​ടി​കൂ​ടി.
ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് വ​സീം (24), ഷാ​ഫി (25), സൈ​ത​ല​വി (24), സു​നി​ൽ കു​മാ​ർ (25), റ​സ്വി​ൻ(25) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.
ഫോ​ണ്‍ സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ ക​ണ്ട ഇ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും എ​സ്ഐ വി. ​വി​ജ​യ​രാ​ജ​ൻ, എ​എ​സ്ഐ​മാ​രാ​യ കെ. ​ബ​ഷീ​ർ, ടി.​കെ. ജ​യ​പ്ര​കാ​ശ്, എ. ​അ​ബ്ദു​ൾ ആ​രി​ഫ്, കെ.​വി. കു​രു​വി​ള, സി.​കെ. വി​വേ​ക്, കെ. ​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
പ്ര​തി​ക​ളു​ടെ അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ വീ​ട്ടു​കാ​ർ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.