ശു​ചീ​ക​ര​ിച്ചു
Monday, September 23, 2019 12:08 AM IST
പേ​രാ​മ്പ്ര: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബി​ജെ​പി രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സേ​വാ​സ​പ്താ​ഹ​ത്തി​ന്റെ ഭാ​ഗ​മാ​യി ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തി. ബി​ജെ​പി ആ​വ​ള മേ​ഖ​ല സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​വ​ള കു​ട്ടോ​ത്ത് ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​വും പ​രി​സ​ര​വും ശു​ചി​ക​രി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗം എം. ​മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര്‍​ഷ​ക​മോ​ര്‍​ച്ച ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. ര​ജി​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​ഗ​മം നടത്തി

നാ​ദാ​പു​രം: പൊ​രു​ത്തം 2019 എ​ന്ന പേ​രി​ല്‍ നാ​ദാ​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ച ഭി​ന്ന​ശേ​ഷി വി​വാ​ഹ അ​ന്വേ​ഷ​ണ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി. മു​ന്നൂ​റ് പേ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. സം​ഗ​മം ഇ.​കെ. വി​ജ​യ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. സ​ഫീ​റ അ​ധ്യ​ക്ഷ​യാ​യി. മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്, കൗ​ണ്‍​സി​ലിം​ഗ്, വി​വാ​ഹ അ​ന്വേ​ഷ​ണ കൂ​ടി​ക്കാ​ഴ്ച്ച​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.