റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ ആ​ധാ​ര്‍ ന​മ്പ​ര്‍ ചേ​ര്‍​ക്കാ​ന്‍ അ​വ​സ​രം
Monday, September 23, 2019 12:08 AM IST
കോ​ഴി​ക്കോ​ട്: വ​ട​ക​ര താ​ലൂ​ക്കി​ലെ മു​ഴു​വ​ന്‍ കാ​ര്‍​ഡു​ട​മ​ക​ളും 30-ന് ​മു​മ്പാ​യി റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും ആ​ധാ​ര്‍ ന​മ്പ​ര്‍ ചേ​ര്‍​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് സ​പ്‌​ളൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. റേ​ഷ​ന്‍ വി​ത​ര​ണം സു​താ​ര്യ​വും സു​ഗ​മ​വും ആ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കാ​ര്‍​ഡി​ലെ മു​ഴു​വ​ന്‍ അം​ഗ​ങ്ങ​ളു​ടെ​യും പേ​രു​ക​ള്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കേ​ണ്ട​താ​ണ്. ഇ​നി​യും റേ​ഷ​ന്‍ കാ​ര്‍​ഡി​ലെ പേ​ര് ആ​ധാ​ര്‍ ന​മ്പ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത​വ​ര്‍​ക്ക് വേ​ണ്ടി വ​ട​ക​ര സ​പ്ലൈ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക്യാ​മ്പു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്. ഇ​ന്നു മു​ത​ല്‍ 30-വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ നാ​ല് വ​രെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വ​ച്ച് ന​ട​ക്കു​ന്ന ക്യാ​മ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത് ആ​ധാ​ര്‍ ബ​ന്ധി​പ്പി​ക്കാ​നു​ള​ള അ​വ​സ​രം ഉ​പ​യോ​ഗി​ക്ക​ണം. ഇ​ന്ന് ചെ​ക്യാ​ട് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ നാ​ദാ​പു​രം, ചെ​ക്യാ​ട്, വ​ള​യം, വാ​ണി​മേ​ല്‍, കു​ന്നു​മ്മ​ല്‍, ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും വ​ട​ക​ര സ​പ്‌​ളൈ ഓ​ഫീ​സി​ല്‍ ചേ​റോ​ട് പ​ഞ്ചാ​യ​ത്തി​നും വ​ട​ക​ര മു​നി​സി​പ്പാ​ലി​റ്റി​ക്കു​മാ​യി ക്യാ​മ്പു​ക​ള്‍ ന​ട​ത്തും. 24-ന് ​എ​ട​ച്ചേ​രി ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ എ​ട​ച്ചേ​രി, പു​റ​മേ​രി, ഏ​റാ​മ​ല, തൂ​ണേ​രി പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും ഒ​ഞ്ചി​യം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ അ​ഴി​യൂ​ര്‍, ഒ​ഞ്ചി​യം, ഏ​റാ​മ​ല പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും ക്യാ​മ്പ് ന​ട​ക്കും. 26ന് ​കു​റ്റി​യാ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ കു​റ്റി​യാ​ടി, വേ​ളം, കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും 27 ന് ​മ​ണി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ മ​ണി​യൂ​ര്‍ പ​ഞ്ചാ​യ​ത്തു വാ​സി​ക​ള്‍​ക്കാ​യും ക്യാ​മ്പ് ന​ട​ക്കും. 28-ന് ​തൊ​ട്ടി​ല്‍​പാ​ലം ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ കാ​വി​ലും​പാ​റ, മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് 30-ന് ​ആ​യ​ഞ്ചേ​രി ടൗ​ണി​ല്‍ ആ​യ​ഞ്ചേ​രി, വി​ല്ല്യാ​പ്പ​ള്ളി, തി​രു​വ​ള​ളൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കാ​യും ക്യാ​മ്പ് ന​ട​ക്കു​മെ​ന്ന് താ​ലൂ​ക്ക് സ​പ്‌​ളൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.