വ്യ​ക്തി​ത്വ​വി​ക​സ​ന​ ക്ല​ബ്‌ രൂ​പ​ത സാ​ഹി​ത്യോ​ത്സ​വം ന​ട​ത്തി
Monday, September 23, 2019 12:06 AM IST
തി​രു​വ​ന്പാ​ടി: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി താ​മ​ര​ശേ​രി രൂ​പ​ത ക​മ്മി​റ്റി​യു​ടെ​യും രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ളു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ത്വ വി​ക​സ​ന ക്ല​ബ് രൂ​പ​താ സാ​ഹി​ത്യോ​ത്സ​വം ന​ട​ത്തി. തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട്‌ ഹൈ​സ്കൂ​ൾ, കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ എ​ന്നി​ങ്ങ​നെ മേ​ഖ​ല​ക​ളാ​യി തി​രി​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യ​ത്. തി​രു​വ​ന്പാ​ടി​യി​ൽ ന​ട​ന്ന സാ​ഹി​ത്യോ​ത്സ​വം കെ​സി​ബി​സി മ​ദ്യ വി​രു​ദ്ധ സ​മി​തി മു​ൻ രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​ടി. തോ​മ​സ് മാ​സ്റ്റ​ർ ച​ട​ങ്ങി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​സം​ഗം, ക​ഥാ​ര​ച​ന, ഉ​പ​ന്യാ​സം, ക​വി​ത, പോ​സ്റ്റ​ർ, സ്കി​റ്റ് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. ല​ഹ​രി വി​രു​ദ്ധ ആ​ശ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന വി​ഷ​യ​ങ്ങ​ളാ​ണ് കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​യ​ത്. പ​തി​നാ​റാ​മ​ത്തെ സാ​ഹി​ത്യോ​ത്സ​വ​മാ​ണ് ന​ട​ന്ന​ത്. ജോ​ളി ഉ​ണ്ണി​യേ​പ്പി​ള്ളി​ൽ, കെ.​സി. ജോ​സ​ഫ്, ജോ​യി​ക്കു​ട്ടി ലൂ​ക്കോ​സ്‌, സ്ക​റി​യ തൂ​ങ്കു​ഴി, പി.​വി. ജോ​ൺ, ടി.​ജെ. സ​ണ്ണി, എ​ൻ.​വി. അ​ബ്ര​ഹാം, റോ​യ് മു​രി​ക്കോ​ലി​ൽ, സ​ജി ക​ള​പ്പു​ര, മി​നി ജോ​ർ​ജ്, ടെ​സ്സി​മോ​ൾ, സി. ​റാ​ണി, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കൂ​രാ​ച്ചു​ണ്ട്: കെ​സി​ബി​സി മ​ദ്യ വി​രു​ദ്ധ​സ​മി​തി താ​മ​ര​ശേ​രി രൂ​പ​ത ക​മ്മ​റ്റി​യു​ടേ​യും, കോ​ർ​പ്പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ൻ ഏ​ജ​ൻ​സി​യു​ടേ​യും മു​ഖ്യ​ത്തി​ൽ രൂ​പ​ത​യി​ലെ സ്കൂ​ളു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ത്വ വി​ക​സ​ന ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​താ സാ​ഹി​ത്യോ​ത്സ​വം കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്നു. സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ്ബ് ക​പ്പ​ലു​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ജ​ൻ ഉ​റു​മ്പി​ൽ, രൂ​പ​താ പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ ചെ​മ്പ​നാ​നി, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ര​ഹാം മ​ണ​ലോ​ടി, രൂ​പ​താ ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ആ​ഗ്ന​സ് എ​സ്.​എ​ച്ച്, ജോ​സ് പൂ​ത​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.