കാ​ർ​ത്തി​കി​ന്‍റെ​യും ഋ​ത്വി​കി​ന്‍റെ​യും വി​ദ്യാ​ഭ്യാ​സ ചെ​ല​വ് ഒ​രു​മ ചാ​രി​റ്റ​ബിൾ ഫൗ​ണ്ടേ​ഷ​ൻ ഏ​റ്റെ​ടു​ത്തു
Monday, September 23, 2019 12:06 AM IST
വേ​ളം: പ്ര​ള​യ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട്ട​പ്പെ​ട്ട വേ​ളം താ​യ​ന​പാ​റ​യി​ലെ ന​ടു​ക്ക​ണ്ടി മീ​ത്ത​ൽ അ​നീ​ഷി​ന്‍റെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വ് ഏ​റ്റെ​ടു​ത്ത് ഒ​രു​മ ചാ​രി​റ്റ​ബിൾ ഫൗ​ണ്ടേ​ഷ​ൻ. വ​ട്ടോ​ളി നാ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാ​യി​രം വ​ർ​ഷ​ത്തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ന​ദ്ധ, ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ കൂ​ട്ടാ​യ്മ​യാ​ണ് ഒ​രു​മ ചാ​രി​റ്റ​ബ്ൾ ഫൗ​ണ്ടേ​ഷ​ൻ. അ​നീ​ഷി​ന്‍റെ മ​ക്ക​ളാ​യ കാ​ർ​ത്തി​ക്, ഋ​ത്വി​ക് എ​ന്നി​വ​രു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വി​ലേ​ക്ക് പ്ര​വ​ർ​ത്ത​ക​ർ സ്വ​രൂ​പി​ച്ച ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് അ​നീ​ഷ് കു​ടും​ബ​സ​ഹാ​യ ക​മ്മ​റ്റി ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​യ പാ​റ​ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽ​എ​യ്ക്ക് ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റി. ചs​ങ്ങി​ൽ അ​നീ​ഷി​ന്‍റെ മ​ക്ക​ളും ബ​ന്ധു​ക്ക​ളും പ​ങ്കെ​ടു​ത്തു. ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​ടി. പ്ര​ഭാ​സ്, സെ​ക്ര​ട്ട​റി ജി.​കെ. വ​രു​ൺ കു​മാ​ർ, എം.​കെ. ര​മ, ദീ​പ്തി ആ​ർ ന​മ്പ്യാ​ർ, ബി​ന്ദ്യ ശ്രീ​രാ​ഗ്, വി​നീ​ത ദി​നേ​ശ്, കെ. ​സു​നേ​ഷ്, രൂ​പേ​ഷ് സ​ര​ണി, വി​ജി​ഷ സു​നീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.