പു​ഴ​യോ​രം ഇടിയുന്നു; സ്ഥ​ല​മു​ട​മ​ക​ള്‍ ആ​ശ​ങ്ക​യി​ല്‍
Monday, September 23, 2019 12:06 AM IST
പേ​രാ​മ്പ്ര: കു​റ്റ്യാ​ടി പു​ഴ​യു​ടെ ഭാ​ഗ​മാ​യ ക​ല്ലൂ​ര്‍ കൈ​പ്രം ഭാ​ഗ​ത്ത് പു​ഴ​യു​ടെ ഓ​ര​ങ്ങ​ള്‍ പു​ഴ​യെ​ടു​ത്ത​തോ​ടെ സ​മീ​പ​ത്തെ സ്ഥ​ല ഉ​ട​മ​ക​ള്‍ ആ​ശ​ങ്ക​യി​ല്‍. പേ​രാ​മ്പ്ര, വേ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍​പ്പെ​ട്ട സ്ഥ​ല​ത്താ​ണ് ഭീ​മ​മാ​യ മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ​ത്. കൈ​പ്രം അ​ങ്ങാ​ടി​ക്ക​ട​വ് മു​ത​ല്‍ ചീ​ക്കി​ലോ​ട് ക​ട​വ് വ​രെ​യാ​ണ് കൂ​ടു​ത​ല്‍ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​ത്.

ഇ​ത്ത​വ​ണ​ത്തെ അ​തി​വ​ര്‍​ഷ​ത്തി​ലാ​ണ് കൈ​പ്രം പ​ള്ളി​ക്ക​ടു​ത്തും അ​ങ്ങാ​ടി​ക്ക​ട​വ് ഭാ​ഗ​ത്തും പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളെ​യും ക​വ​ര്‍​ന്നെ​ടു​ക്കു​ന്ന​ത്. പ​റ​മ്പി​ന്‍റെ ന​ല്ലൊ​രു ഭാ​ഗ​വും മ​ര​ങ്ങ​ളും വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ പു​ഴ​യെ​ടു​ത്തു. ഇ​രു ഭാ​ഗ​ത്തു​മാ​യി ര​ണ്ട​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ​ത്. കൈ​പ്രം അ​ങ്ങാ​ടി​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ല്‍ വെ​ള്ളൊ​ലി​പ്പി​ല്‍ അ​മ്മ​ത്, മു​ക്കി​ല്‍ അ​ന്ത്രു, ക​രി​വ​ന്‍റ​വി​ടെ കെ.​വി. കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി, പു​ത്ത​ന്‍​പു​ര​യി​ല്‍ അ​ബ്ദു​റ​ഹ്മാ​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ പ​റ​മ്പു​ക​ളാ​ണ് മ​ണ്ണി​ടി​ഞ്ഞ് പു​ഴ​യാ​യ​ത്.

ചി​ല​യി​ട​ങ്ങ​ളി​ല്‍ ആ​റു​മീ​റ്റ​റോ​ളം ഉ​ള്ളി​ലേ​ക്ക് പു​ഴ​യാ​യി മാ​റി​യി​ട്ടു​ണ്ട്. വേ​ളം പ​ഞ്ചാ​യ​ത്തി​ല്‍ പെ​ട്ട ചാ​ല​ക്ക​ണ്ടി, കോ​വു​മ്മ​ല്‍, ഓ​ത്തി​യൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ല​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്.