തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലും വേണം: ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ്
Sunday, September 22, 2019 12:59 AM IST
താ​മ​ര​ശേ​രി: ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ല്‍ കൃ​ഷി​പ്പ​ണി ചെ​യ്യി​പ്പി​ക്കാ​ന്‍ ആൾക്ഷാമമുള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ര്‍​ഷ​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി കാ​ര്‍​ഷി​ക ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ല്‍ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ന്യാ​യ​മാ​യ വി​ല ല​ഭ്യ​മാ​ക്ക​ണം. പ​ച്ച​തേ​ങ്ങ സം​ഭ​ര​ണം നാ​ളി​തു​വ​രെ​ പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. ഇ​തി എ​ത്ര​യും വേ​ഗം പു​ന​രാ​രം​ഭി​ക്കാ​ന്‍ ന​ട​പ​ടി സി​വീ​ക​രി​ക്ക​ണം. ക​ര്‍​ഷ​ക പെ​ന്‍​ഷ​ന്‍ യ​ഥാ​സ​മ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും വ​ന്യ മ്യ​ഗ​ങ്ങ​ള്‍ നാ​ട്ടി​ലി​റ​ങ്ങി നാ​ശം വി​ത​ക്കു​ന്ന​ത ത​ട​യാ​ന്‍ വ​നാ​തി​ര്‍​ത്തി​യി​ല്‍ ഉ​യ​ര​ത്തി​ല്‍ ക​രി​ങ്ക​ല്‍ ഭി​ത്തി നി​ര്‍​മ്മി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്‍​വ​ന്‍​ഷ​നും കൊ​ടു​വ​ള്ളി അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ കോ​ള​ജ് ഇ​ല​ക്ഷ​നി​ല്‍ വി​ജ​യി​ച്ച കെ​എ​സ്‌​യു സാ​ര​ഥി​ക​ള്‍​ക്ക് സ്വീ​ക​ര​ണ​വും കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു ക​ണ്ണ​ന്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഐ​പ്പ് വ​ട​ക്കേ​ത്ത​ടം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ. ​അ​ര​വി​ന്ദ​ന്‍, ജ​വ​ഹ​ര്‍ പൂ​മം​ഗ​ലം, വി.​പി. ഹം​ജാ​ദ്, ഷെ​മീ​ര്‍ പ​ര​പ്പാ​റ സു​ബ്ര​മ​ണ്യ​ന്‍ കൂ​ട​ത്താ​യ്, ജോ​ര്‍​ജ് കു​രി​ശി​ങ്ക​ല്‍, ബാ​ല​കൃ​ഷ്ണ​ന്‍ പു​ല്ല​ങ്കോ​ട് ബെ​ന്നി ടി ​ജോ​സ​ഫ്, മൂ​സ്സ കി​ഴ​ക്കോ​ത്ത്, വ​ല്‍​സ​മ്മ അ​നി​ല്‍, ശാ​ദി ഷെ​ബീ​ബ്, ജാ​സി​ല്‍ പു​തു​പ്പാ​ടി, ടി.​പി. ഷെ​രീ​ഫ് എം​പി​സി ജം​ഷി, യു.​കെ. അ​ബി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.