ക​ക്ക​യം ഹൈ​ഡ​ൽ ടൂ​റി​സം ഇ​ന്ന് തു​റ​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും
Sunday, September 22, 2019 12:59 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം ഡാം​സൈ​റ്റ് റോ​ഡ് ഉ​രു​ൾ​പ്പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഒ​ന്ന​ര മാ​സ​മാ​യി അ​ട​ച്ചി​ട്ട കെ​എ​സ്ഇ​ബി​യു​ടെ ക​ക്ക​യം ഡാം​സൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹൈ​ഡ​ൽ ടൂ​റി​സം ഇ​ന്നു​മു​ത​ൽ തു​റ​ന്നു​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.

റോ​ഡി​ന്‍റെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ഉ​രു​ൾ​പ്പൊ​ട്ടി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു.
പൊ​തു​മ​രാ​മ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള റോ​ഡി​ൽ ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ കെ​എ​സ്ഇ​ബി ത​ന്നെ റോ​ഡി​ലെ ക​ല്ലും മ​ണ്ണും നീ​ക്കി​കൊ​ണ്ടാ​ണ് ഹൈ​ഡ​ൽ ടൂ​റി​സം തു​റ​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്.