സം​സ്ഥാ​ന ജൂ​ണി​യ​ർ ടെ​ന്നീ​സ്ബോ​ൾ ക്രി​ക്ക​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് തുടങ്ങി
Sunday, September 22, 2019 12:57 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള ടെ​ന്നീ​സ് ബോ​ൾ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന ജൂ​ണിയ​ർ ചാ​മ്പ്യ​ൻ​ഷി​പ്പ് മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ചു.

ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഒ. ​രാ​ജ​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടെ​ന്നീ​സ് ബോ​ൾ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ ടി.​എം അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ഹ​രി​ദാ​സ​ൻ, കെ.​വി അ​ബ്ദു​ൽ മ​ജീ​ദ്, എ.​കെ. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, പി.​ടി. ആ​സാ​ദ്, എ​സ്. ശി​വ ഷ​ൺ​മു​ഖ​ൻ, ബോ​ബി സി. ​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.