പ്ര​തി​രോ​ധ​ത്തി​ന്‍റെ പെ​ണ്‍​വ​ഴി​ക​ള്‍! മ​രു​തേ​രി​യി​ല്‍ സ്ത്രീ​ക​ള്‍​ക്കാ​യി സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​ന പ​രി​പാ​ടി
Sunday, September 22, 2019 12:54 AM IST
പേ​രാ​മ്പ്ര: പു​രു​ഷ​ന്മാ​രി​ല്‍ നി​ന്നുള്ള നോ​ട്ടം, സ്പ​ര്‍​ശം, പ​ടി​ച്ചു​പ​റി, മ​റ്റ് ദേ​ഹോ​പ​ദ്ര​വ​ങ്ങ​ള്‍ തു​ട​ങ്ങി​യവയില്‍ നി​ന്നും സ്ത്രീ​ക​ള്‍​ക്ക് എ​ങ്ങ​നെ സ്വ​യം ര​ക്ഷ​നേ​ടാ​മെ​ന്ന​തി​നെ കു​റി​ച്ചും നി​യ​മ​പ​ര​മാ​യി അ​റി​വ് ന​ല്‍​കു​ന്ന​തി​നായി മ​രു​തേ​രി ക​ന​ല്‍ സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ദ്വി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പ്ര​തി​രോ​ധ​ത്തി​ന്‍റെ പെ​ണ്‍​വ​ഴി​ക​ള്‍ എ​ന്ന പ​രി​പാ​ടി പേ​രാ​മ്പ്ര ജ​ന​മൈ​ത്രി പൊ​ലീ​സി​ന്‍റെ​യും കോ​ഴി​ക്കോ​ട് റൂ​റ​ല്‍ ജി​ല്ലാ പൊ​ലീ​സ് വ​നി​താ സെ​ല്ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് എ​ന്‍.​കെ. ഷി​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പേ​രാ​മ്പ്ര സ​ബ്ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​എ​സ്. ഹ​രീ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി​ഷ കൊ​ട്ട​പ്പു​റം, ജ്യോ​തി ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. റൂ​റ​ല്‍ വ​നി​ത സെ​ല്ലി​ലെ കെ. ​സു​ജാ​ത, വി.​വി. ഷീ​ജ, എ​ന്‍. ഷി​ജി​ന എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്.