ട്രെ​യി​ൻ ത​ട്ടി സ്ത്രീ ​മ​രി​ച്ചു
Saturday, September 21, 2019 10:12 PM IST
കോ​ഴി​ക്കോ​ട്: വെ​സ്റ്റ്ഹി​ല്‍ ശാ​ന്തി​ന​ഗ​ര്‍ കോ​ള​നി​യി​ലെ ര​വി​യു​ടെ ഭാ​ര്യ അ​മ്മി​ണി (70) ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ വെ​ള്ള​യി​ല്‍ റെ​യി​ല്‍​വേ​സ്‌​റ്റേ​ഷ​നു സ​മീ​പ​ത്താ​ണ് അ​പ​ക​ടം.

റെ​യി​ൽ​വേ ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ടി​ച്ചു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ന​ട​ക്കാ​വ് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു.