തിരുവന്പാടിയിൽ പ്രതിഷേധ സംഗമവും ധർണയും നടത്തി
Tuesday, September 17, 2019 12:42 AM IST
തി​രു​വ​മ്പാ​ടി: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു സ​മീ​പ​ത്തേ​ക്കു മാ​റ്റി സ്ഥാ​പി​ച്ച മ​ദ്യ​ഷാ​പ്പ് അ​ട​ച്ച് പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന്പാ​ടി​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന ധ​ർ​ണ​യി​ൽ പ്ര​തി​ഷേ​ധം ഇ​ര​മ്പി.
തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട്‌ ഫൊ​റോ​നാ വി​കാ​രി ഫാ. ​ജോ​സ് ഓലിയക്കാ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​ദ്യ​ഷാ​പ്പി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​രു കാ​ര​ണ​വ​ശാ​ലും ലൈ​സ​ൻ​സ് ന​ൽ​ക​രു​തെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് ക​പ്പ​ലു​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് കാ​വി​ൽ​പു​ര​യി​ടം, ജോ​ളി ഉ​ണ്ണി​യേ​പ്പി​ള്ളി​ൽ, ജോ​യി​ക്കു​ട്ടി ലൂ​ക്കോ​സ്‌, എ.​കെ. മു​ഹ​മ്മ​ദ്‌, തോ​മ​സ്‌ വ​ലി​യ​പ​റ​മ്പ​ൻ, ഡെ​യ്സി പു​ന്ന​ത്താ​നം, ടി.​ടി. തോ​മ​സ്‌, സി​സ്റ്റ​ർ ഗീ​ത, റോ​യ് മു​രി​ക്കോ​ലി​ൽ, പി.​വി. ജോ​ൺ, വി.​ജെ. മ​ത്താ​യി, സ​ജി ക​ള​പ്പു​ര, കെ.​എം. എ​മ്മാ​നു​വേ​ൽ, ടി.​ജെ. സ​ണ്ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് മൂ​വാ​യി​ര​ത്തോ​ളം വിദ്യാർഥികൾ ഒ​പ്പി​ട്ട നി​വേ​ദ​നം പ​ഞ്ചാ​യ​ത്ത്പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ന് കൈ​മാ​റി. മ​ദ്യ​ശാ​ല​യ്ക്കെ​തി​രേ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കാ​ൻ സം​യു​ക്ത സ​മ​ര സ​മി​തി രൂ​പീ​ക​രി​ച്ചു.
സേ​ക്ര​ഡ് ഹാ​ർ​ട്ട് യു ​പി, ലി​റ്റി​ൽ കി​ംഗ്ഡം ന​ഴ്സ​റി , ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം, ലി​സ്യു റാ​ണി ന​ഴ്സ​റി , സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹൈ​സ്കൂ​ൾ, സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ന്നീ സ്കൂ​ളു​ക​ളും ലി​സ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ്, അ​ൽ​ഫോ​ൻ​സാ കോ​ള​ജ് ഓ​ഫ് ഹ​യ​ർ സ്റ്റ​ഡീ​സ്, സ​ക്സ​സ് ഗാ​ർ​ഡ​ൻ ഐ ​ഐ​ഇ​എ​ൽ​ടി​എ​സ് സെ​ന്‍റ​ർ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു സ​മീ​പ​ത്തേ​ക്കാ​ണ് മ​ദ്യ​ഷാ​പ്പ് മാ​റ്റി​യ​ത്. അ​യ്യാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മീ​പ​ത്തു അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ദ്യ ശാ​ല​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യ​ണമെ ​ന്നാ​ണ് സ​മ​ര സ​മി​തി​യു​ടെ ആ​വ​ശ്യം.
തി​രു​വ​മ്പാ​ടി ഇ​ട​വ​ക സ​മൂ​ഹ​ത്തോ​ടൊ​പ്പം കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി, മ​ദ്യ​നി​രോ​ധ​ന സ​മി​തി, സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ എ​ന്നി​വ സ​മ​ര രം​ഗ​ത്ത് ഉ​ണ്ട്.