സി​ൽ​വ​ർ കോ​ള​ജ് പ്ര​ശ്നം കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണം: യു​വ​മോ​ർ​ച്ച
Tuesday, September 17, 2019 12:41 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര സി​ൽ​വ​ർ കേ​ള​ജി​ൽ പാ​ക് പ​താ​ക ഉ​യ​ർ​ത്തി രാ​ഷ്‌‌ട്ര വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ ശ​ക്ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കി മാ​തൃ​ക​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും ഇ​തി​ന്‍റെ പി​ന്നി​ലെ ഗൂ​ഡാ​ലോ​ച​ന കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും യു​വ​മോ​ർ​ച്ച പേ​രാ​മ്പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
രാ​ഷ്ട്ര ദ്രോ​ഹ പ്ര​വൃത്തി ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളെ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ മാ​നേ​ജ്മെ​ന്‍റ് കാ​ണി​ക്കു​ന്ന തി​ടു​ക്കം ദു​രു​ദ്ദേ​ശ​പ​ര​മാ​ണെ​ന്നും ഇ​തി​ന് തു​നി​ഞ്ഞാ​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​വു​മാ​യ് മു​ന്നോ​ട്ട് പോ​കു​മെ​ന്നും യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം സ​മി​തി അ​റി​യി​ച്ചു. യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​ജീ​ഷ് ക​ണ്ടോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സ​മി​തി അം​ഗം കെ.​അ​ഭി​ലാ​ഷ്, ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജേ​ഷ് പു​ത്ത​ഞ്ചേ​രി , ബി​ജു രാ​മ​പു​രം, നി​ഖി​ൽ പേ​രാ​മ്പ്ര, സി.​പി. വി​നീ​ഷ്, കെ.​എം ജു​ബി​ൻ, ടി.​പി.​അ​നീ​ഷ്, പി. ​വി​ഘ്നേ​ഷ് അ​രി​ക്കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.