പി​ഞ്ച് കു​ഞ്ഞി​ന് മ​രു​ന്ന് ല​ഭി​ക്കാ​ത്ത സം​ഭ​വം;ഡി​വൈ​എ​ഫ്ഐ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ച്ചു
Tuesday, September 17, 2019 12:41 AM IST
നാ​ദാ​പു​രം: ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ച്ചു. ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പു​ല​ർ​ച്ചെ ചി​കി​ത്സ​യ്ക്കെ​ത്തി​യ കു​ട്ടി​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്ന് ല​ഭ്യ​മാ​കാ​കാ​തി​രു​ന്ന സം​ഭ​വ​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ മ​രു​ന്ന് രോ​ഗി​ക​ൾ​ക്ക് ഏ​തു സ​മ​യ​ത്തും ന​ൽ​കു​ക എ​ന്നീ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഡി​വൈ​എ​ഫ്ഐ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ രാ​ജ്, എ.​കെ. ബി​ജി​ത്ത്, എം.​കെ. ബി​നീ​ഷ് , സി.​എ​ച്ച്. വി​ഷ്ണു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
കു​റ്റ​ക്കാ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കും, മ​രു​ന്ന് ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും എ​ന്നീ ഉ​റ​പ്പു​ക​ൾ സൂ​പ്ര​ണ്ട് എ​ഴു​തി ന​ൽ​കി​യെ​തി​നെ തു​ട​ർ​ന്ന് സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.