ആ​വ​ള​യി​ൽ സി​പി​എം - ബി​ജെ​പി സം​ഘ​ർ​ഷം
Monday, September 16, 2019 12:10 AM IST
പേ​രാ​മ്പ്ര: ചെ​റു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​വ​ള​യി​ലുണ്ടായ സി​പി​എം - ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​ൽ ആ​റു പേ​ർ​ക്ക് പ​രിക്കേ​റ്റു. ഇ. ​ടി. വി​ഷ്ണു (22), ഇ. ​സാ​യൂ​ജ് (23) കു​ന്നീ​മ്മ​ൽ വി​ഷ്ണു (24), മാ​വി​ല​പ്പ​ടി ഷാ​ജു (45) എ​ന്നി​വ​രാണ് പരിക്കേറ്റ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ. ഇ​വ​രെ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ കെ.​പി. നി​ധി​ൻ ലാ​ൽ (23) വി.​എം. ര​ശാ​ന്ത് എ​ന്നി​വ​രെ വ​ട​ക​ര ഗ​വ: ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ട് മാ​സം മു​മ്പു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ഇ​ന്ന​ലെ രാ​ത്രിയുണ്ടായത്.
മൂ​ന്ന് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ ക​മ്പി ഉ​പ​യോ​ഗി​ച്ച് ത​ല​ക്ക് അ​ടി​ച്ചെ​ന്നും ഷാ​ജു​വി​നെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദ്ദി​ച്ചെ​ന്നു​മാ​ണ് സി​പി​എം പ​റ​യു​ന്ന​ത്. സ്ഥലത്തു വ​ൻ പോ​ലീ​സ് സം​ഘം കാ​വ​ലു​ണ്ട്.