കോ​ര​പ്പു​ഴ ന​ട​പ്പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി
Monday, September 16, 2019 12:08 AM IST
കോ​ഴി​ക്കോ​ട്: വെ​ള്ളം പൊ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് പൊ​ളി​ച്ച കോ​ര​പ്പു​ഴ ന​ട​പ്പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. നാ​ളെ തു​റ​ന്നു​കൊ​ടു​ക്കും.
പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു പാ​ല​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ പൊ​ളി​ച്ച​ത്. ര​ണ്ടാ​ഴ്ച കൊ​ണ്ടാ​ണ് ഇ​തു പു​ന​ർ​നി​ർ​മി​ച്ച​ത്.​ന​ട​പ്പാ​ലം ഇ​ല്ലാ​താ​യ​തോ​ടെ ഇ​രു​ക​ര​ക​ളി​ലേ​ക്കും പോ​കേ​ണ്ട​വ​ർ ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു.
കോ​ര​പ്പു​ഴ അ​ങ്ങാ​ടി​യി​ൽ​നി​ന്ന് അ​ഞ്ചു മി​നി​ട്ടു കൊ​ണ്ട് എ​ത്താ​വു​ന്ന എ​ല​ത്തൂ​രി​ലേ​ക്ക് ര​ണ്ടു ബ​സു​ക​ൾ മാ​റി ക​യ​റി ഒ​രു മ​ണി​ക്കൂ​ർ യാ​ത്ര ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മാ​യി​രു​ന്നു.