സംസ്ഥാന പാതയിൽ പൈ​പ്പ് പൊ​ട്ടി; ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി
Monday, September 16, 2019 12:08 AM IST
നാ​ദാ​പു​രം: സം​സ്ഥാ​ന പാ​ത​യി​ല്‍ ജ​ല വി​ത​ര​ണ പൈപ്പ് പൊ​ട്ടി ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി. നാ​ദാ​പു​രം ത​ല​ശേ​രി റോ​ഡി​ൽ പോ​ലീ​സ് ബാ​ര​ക്‌​സി​ന​ടു​ത്ത് ഇ​ന്ന​ലെ വൈകുന്നേരം മൂ​ന്ന​ര​യോ​ടെയാണ് പൈ​പ്പ് പൊ​ട്ടി​യ​ത്. കു​ന്നു​മ്മ​ല്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തൂ​ണേ​രി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന പൈ​പ്പാ​ണിത്. ര​ണ്ട് മ​ണി​ക്കൂ​റോ​ളം വെ​ള്ളം റോ​ഡി​ൽ പ​ര​ന്നൊ​ഴു​കി. സ​മീ​പ​ത്തെ ബേ​ക്ക​റി​യി​ലും മ​റ്റൊ​രു ക​ട​യി​ലും വെ​ള്ളം ക​യ​റി. പൈ​പ്പ് പൊ​ട്ട​ല്‍ റോ​ഡു​ക​ളേ​യും​സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.