ഡോ​ക്‌​സി ഡേ ​കാന്പയിന്‍ സ​മാ​പി​ച്ചു
Tuesday, August 20, 2019 12:19 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തു​ന്ന ഡോ​ക്‌​സി ഡേ ​ക്യാ​ന്പ​യി​ന്‍റെ​ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ എ​സ്എ​ഫ്ഐ യൂ​ണി​റ്റി​ന്‍റെ കീ​ഴി​ലു​ള്ള അ​പ്പോ​ത്തി​ക്ക​രി​യും ആ​രോ​ഗ്യ വ​കു​പ്പും നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍ കോ​ഴി​ക്കോ​ടും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഡോ​ക്‌​സി ഡേ ​ബോ​ധ​വ​ത്കര​ണ കാന്പ​യി​ന്‍ പൂ​ര്‍​ത്തി​യാ​യി.
കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള‌​ജി​ലെ 200 ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. എ​സ്എം സ്ട്രീ​റ്റ്, മാ​നാ​ഞ്ചി​റ, ബീ​ച്ച് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ നേ​രി​ട്ട് പൊ​തു​ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കു​ക​യും അ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ ഡോ​ക്‌​സി മ​രു​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.