ച​ക്കി​ട്ട​പാ​റ ​പ​ഞ്ചാ​യ​ത്ത് സ​ൻ​സ​ദ് ആ​ദ​ർ​ശ ഗ്രാ​മം പ​ദ്ധ​തി​യി​ൽ
Tuesday, August 20, 2019 12:19 AM IST
പേ​രാ​മ്പ്ര: കേ​ന്ദ്ര സ​ർ​ക്കാ​ർ എം​പി​മാ​ർ മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന സ​ൻ​സ​ദ് ആ​ദ​ർ​ശ ഗ്രാ​മം യോ​ജ​ന (എ​സ്എ​ജി​വൈ) പ​ദ്ധ​തി​യി​ൽ ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി കെ. ​മു​ര​ളീ​ധ​ര​ൻ എം​പി അ​റി​യി​ച്ചു. വി​വി​ധ കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ സം​യോ​ജ​ന​ത്തി​ലൂ​ടെ പ​ഞ്ചാ​യ​ത്തി​ൽ പ​ര​മാ​വ​ധി വി​ക​സ​നം ന​ട​പ്പാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ട്ട​തും വി​ക​സ​ന കാ​ര്യ​ത്തി​ൽ ഏ​റെ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​തു​മാ​ണ് വി​സ്തീ​ർ​ണ​ത്തി​ൽ ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ച​ക്കി​ട്ട​പാ​റ​യെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ കാ​ര​ണ​മെ​ന്ന് എം​പി അ​റി​യി​ച്ചു.
ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​നെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ക​ഴി​ഞ്ഞ ദി​വ​സം നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ സ​ൻ​സ​ദ് ആ​ദ​ർ​ശ് ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ന്നാ​യി ച​ക്കി​ട്ട​പാ​റ​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.