തെ​യ്യ​പ്പാ​റ തേ​വ​ർ​മ​ല അ​ന​ധി​കൃ​ത നി​ർ​മാ​ണം നി​ർ​ത്തി​വയ്​ക്ക​ണ​മെ​ന്ന് ഗ്രാ​മ സ​ഭ
Tuesday, August 20, 2019 12:17 AM IST
കോ​ട​ഞ്ചേ​രി: തെ​യ്യ​പ്പാ​റ തേ​വ​ർ മ​ല​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് നി​ർ​മി​ച്ച സ്വി​മ്മിം​ഗ് പൂ​ളും കു​ഴി​കു​ത്തി ടാ​ർ​പോ​ളി​ൻ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി നി​റു​ത്തി​യ വെ​ള്ള​വും എ​ത്ര​യും പെ​ട്ടെ​ന്നു ഒ​ഴി​വാ​ക്ക​ണ​മെ​ന്നു തെ​യ്യ​പ്പാ​റ പ​തി​നെ​ട്ടാം വാ​ർ​ഡ് ഗ്രാ​മ​സ​ഭ.
പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യ തെ​യ്യ​പ്പാ​റ തേ​വ​ർ മ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ന്നു സാ​ധ്യ​ത​യു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മ​ണ്ണി​ടി​ച്ചി​ലി​നു ശേ​ഷം ഇ​വി​ടം പ്ര​കൃ​തി​ക്ക് വി​രു​ദ്ധ​മാ​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​രു​തെ​ന്നും ജി​യോ​ള​ജി വ​കു​പ്പ് അ​റി​യി​ച്ച​താ​ണ്. തേ​വ​ർ മ​ല സം​ര​ക്ഷ​ണ സ​മി​തി ഗ്രാ​മ​സ​ഭ​യി​ൽ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ ഗ്രാ​മ​സ​ഭ ച​ർ​ച്ച ചെ​യ്യു​ക​യും പ്ര​വൃത്തി​ക​ൾ നി​ർ​ത്തി​വയ്​ക്കാ​നും കെ​ട്ടി നി​ർ​ത്തി​യ വെ​ള്ളം ഒ​ഴി​വാ​ക്കി കു​ഴി​ക​ൾ മൂ​ടാനും സ്ഥ​ലം ഉ​ട​മ​യാ​ടാ​വ​ശ്യ​പ്പെ​ട്ടു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ജി​യോ​ള​ജി വ​കു​പ്പ്, ത​ഹ​സി​ൽ​ദാ​ർ, ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി കൊ​ടു​ക്കു​വാ​നും തി​രു​മാ​നി​ച്ചു. വാ​ർ​ഡ് മെ​ംബർ സ​ജി​നി രാ​മ​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വക​ൺ​വീ​ന​ർ ഇ​ബ്രാ​ഹിം ത​ട്ടൂ​ർ, എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് സാ​ലി വ​ർ​ഗീ​സ്, ടി.​എം. റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.