വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പ് ആ​രം​ഭി​ച്ചു
Monday, August 19, 2019 12:17 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ ട​ഗ് ഓ​ഫ് വാ​ർ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജൂ​ണിയ​ർ, സീ​നി​യ​ർ വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പ് എ​ളേ​റ്റി​ൽ എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ചു.
കേ​ര​ള സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം ടി.​എം. അ​ബ്ദു​റ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ജ്ന കു​റു​ക്കാം​പൊ​യി​ൽ, കെ. ​സ​ന്തോ​ഷ്, എ. ​ആ​ശി​ഷ്, പി. ​ഷ​ഫീ​ഖ്, സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ബസ് സ​മ​ര​ത്തി​ല്‍
പ​ങ്കെ​ടു​ക്കി​ല്ലെന്ന്
പേ​രാ​മ്പ്ര: കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് ഫോ​റ​ത്തി​ന്‍റെ​യും സം​യു​ക്ത യോ​ഗം വ​ട​ക​ര - കൊ​യി​ലാ​ണ്ടി, വ​ട​ക​ര - പേ​രാ​മ്പ്ര റൂ​ട്ടു​ക​ളി​ലെ ബ​സു​ക​ള്‍ 20ന് ​സ​ര്‍​വ്വീ​സ് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. വ​ട​ക​ര പ​ഴ​യ ബ​സ്റ്റാ​ന്‍റി​ൽ നി​ന്നും പേ​രാ​മ്പ്ര​ക്ക് സ​ര്‍​വ്വീ​സ് ന​ട​ത്തി​യി​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ള്‍ ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ ലി​ങ്ക് റോ​ഡി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​ന​ത്തി​ലെ അ​പാ​ക​ത​ക്കെ​തി​രെ 15 ദി​വ​സ​ത്തോ​ളം വ​ട​ക​ര പേ​രാ​മ്പ്ര റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വ്വീ​സ് നി​ര്‍​ത്തിവച്ചി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​ര്‍ വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ ലി​ങ്ക് റോ​ഡി​ല്‍ നി​ന്ന് സ​ര്‍​വ്വീ​സ് ന​ട​ത്താ​ന്‍ ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചിരുന്നു. ജ​നു​വ​രി 16 മു​ത​ല്‍ ഈ ​തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്തു.
എ​ന്നാ​ല്‍ ഈ ​തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചി​ല തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ 20 മു​ത​ല്‍ ബ​സ് സ​ര്‍​വ്വീ​സ് നി​ര്‍​ത്തി​വയ്​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ന്യാ​യ​മാ​യ ഈ ​സ​മ​ര​ത്തോ​ട് യോ​ജി​ക്കാ​നാ​വി​ല്ലെ​ന്നും സ​ര്‍​വ്വീ​സ് ന​ട​ത്തു​മെ​ന്നും അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. എ​ന്‍.​കെ. സു​രേ​ഷ് ബാ​ബു, കെ.​കെ. മ​നോ​ജ്, കെ. ​സോ​നേ​ഷ്, മ​ഠ​ത്തി​ല്‍ ശി​വ​ദാ​സ​ന്‍, പാ​റ​ക്ക​ല്‍ അ​ബു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.