മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം തു​ട​ങ്ങി
Sunday, August 18, 2019 12:32 AM IST
നാ​ദാ​പു​രം: അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ 12-ാം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് ക​ല്ലാ​ച്ചി​യി​ൽ തു​ട​ക്ക​മാ​യി. കാ​ന​ത്തി​ൽ ജ​മീ​ല പ​താ​ക ഉ​യ​ർ​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ കോ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​പ്ര​സ​ന്ന, മീ​ര​ദ​ർ​ശ​ക്, കെ. ​ആ​ശാ​ല​ത എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം സ​മ്മേ​ള​നം നി​യ​ന്ത്രി​ച്ചു. കെ. ​പു​ഷ്പ​ജ ര​ക്ത​സാ​ക്ഷി പ്ര​തി​ജ്ഞ ചൊ​ല്ലി. എം. ​ല​ക്ഷ്മി അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​സ​തീ​ദേ​വി സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​കെ. ഗീ​ത റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കെ. ​ശൈ​ല​ജ, കെ. ​സ​ത്യ​ഭാ​മ, ജാ​ന​മ്മ കു​ഞ്ഞു​ണ്ണി, എം.​എം. പ​ത്മാ​വ​തി എ​ന്നി​വ​ർ ക​ൺ​വീ​ന​ർ​മാ​രാ​യി സ​ബ്ബ് ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. രാ​ധ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​കെ. ല​തി​ക, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ങ്ങ​ളാ​യ സ​ര​ള ക​ണ്ണൂ​ർ, കെ. ​ലീ​ല, എം.​കെ. ന​ളി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.