ആ​ദി​ത്യ​യു​ടെ മ​ര​ണം: 30ന് സി​ഐ ഓ​ഫീ​സ് മാ​ർ​ച്ച്
Sunday, August 18, 2019 12:32 AM IST
പേ​രാ​മ്പ്ര: വാ​ളൂ​ർ ആ​യോ​ളി മോ​ഹ​ൻ​ദാ​സി​ന്‍റെ മ​ക​ൾ ആ​ദി​ത്യ​യു​ടെ (22) ദു​രൂ​ഹ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ക്‌ഷൻ കൗ​ൺ​സി​ൽ 30ന് ​രാ​വി​ലെ 10ന് ​പേ​രാ​മ്പ്ര സി​ഐ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. ഭ​ർ​ത്താ​വ് കാ​യ​ണ്ണ ചാ​ലി​ൽ ദി​പി​നേ​ഷ്, മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചേ​ർ​ത്ത് കേ​സെ​ടു​ത്തി​ട്ടും അ​റ​സ്റ്റു ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​ത് പോ​ലീ​സി​ന്‍റ അ​ലം​ഭാ​വ​മാ​ണെ​ന്ന് ആ​ക്്ഷൻ കൗ​ൺ​സി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ജൂ​ൺ 20 നാ​ണ് ആ​ദി​ത്യ​യെ ഭർതൃവീട്ടിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്ത് അം​ഗം മു​ണ്ടോ​ളി ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നി​ൽ മ​ല​യി​ൽ, ഇ.​കെ. ബാ​ല​ൻ, വി.​ടി. ബാ​ല​ൻ, വി.​എം. സു​രേ​ന്ദ്ര​ൻ, ല​ത, സി.​എം.​സി. ബി​ജു, രാ​ജേ​ഷ് വ​യ​പ്പു​റ​ത്ത്, ടി.​കെ. പ്ര​സീ​ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.