മ​ൺ​സൂ​ൺ ടൂ​റി​സം ഫെ​സ്റ്റ്: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Friday, July 19, 2019 12:41 AM IST
തി​രു​വ​മ്പാ​ടി: മു​ക്കം, തി​രു​വ​മ്പാ​ടി, കൂ​ട​ര​ഞ്ഞി, കോ​ട​ഞ്ചേ​രി, പു​തു​പ്പാ​ടി തു​ട​ങ്ങി​യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ലു​ള്ള മ​ല​യോ​ര​മേ​ഖ​ല​യി​ലെ ടൂ​റി​സം വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​ബാ​ർ വ​യ​നാ​ട് മ​ൺ​സൂ​ൺ ടൂ​റി​സം ഫെ​സ്റ്റി​ന്‍റെ രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കാ​ൻ തി​രു​വ​മ്പാ​ടി ടൗ​ൺ ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു.
തി​രു​വ​മ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൗ​ൺ ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ മു​ന്നോ​ട്ട് വ​ച്ചി​രി​ക്കു​ന്ന പു​തു​പ്പാ​ടി - കോ​ട​ഞ്ചേ​രി - തി​രു​വ​മ്പാ​ടി - കൂ​ട​ര​ഞ്ഞി ടൂ​റി​സം കോ​റി​ഡോ​ർ ആ​ശ​യം വി​ജ​യി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ ര​ക്ഷാ​ധി​കാ​രി​യാ​യും പി.​ടി. അ​ഗ​സ്റ്റി​ൻ ചെ​യ​ർ​മാ​നാ​യും സു​രേ​ഷ് ബാ​ബു വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നാ​യും സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.
പി.​ടി. ഹാ​രി​സ് (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), അ​ജു എ​മ്മാ​നു​വ​ൽ (കോ-​ഓ​ർ​ഡി​നേ​റ്റ​ർ), സു​ജ​ൻ കു​മാ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. മ​ഴ​ന​ട​ത്തം, ഫോ​ർ​വീ​ൽ ഓ​ഫ് റോ​ഡ് ഫ​ൺ റൈ​ഡ്, പെ​യി​ന്‍റിം​ഗ് എ​ക്സി​ബി​ഷ​നു​ക​ൾ, ഫോ​ട്ടോ​ഗ്ര​ഫി പ്ര​ദ​ർ​ശ​നം, നാ​ല് പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് സൈ​ക്കി​ൾ റൈ​ഡ്, ക​യാ​ക്കിം​ഗ് പ​രി​ശീ​ല​നം, റാ​ഫ്റ്റിം​ഗ് മു​ത​ലാ​യ​വ സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.​
പി. ടി. ​ഹാ​രി​സ്, അ​ജു എ​മ്മാ​നു​വ​ൽ, ബോ​സ് ജേ​ക്ക​ബ്, ഷി​ജി തോ​മ​സ് വാ​വ​ലു​കു​ന്നേ​ൽ, വി​ൽ​സ​ൻ ടി ​മാ​ത്യു, അ​ഗ​സ്റ്റി​ൻ മാ​സ്റ്റ​ർ, പോ​ൾ​സ​ൺ അ​റ​ക്ക​ൽ, സു​ജ​ൻ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.