ഇ​ന്ദു​ലേ​ഖ​ നോവലിന്‍റെ 130-ാം വാ​ർ​ഷി​കാ​ഘോ​ഷ​ം നാ​ളെ തു​ട​ങ്ങും
Tuesday, June 25, 2019 12:41 AM IST
കോ​ഴി​ക്കോ​ട്: മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​നോ​വ​ലാ​യ ഇ​ന്ദു​ലേ​ഖ ര​ചി​ച്ച​തി​ന്‍റെ 130-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തിനു നാ​ളെ തു​ട​ക്ക​മാ​കുമെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​ാസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ലി​റ്റ​റേ​ച്ച​ർ ഫൗ​ണ്ടേ​ഷ​നാ​ണ് ഒ​രു വ​ർ​ഷത്തെ ആ​ഘോ​ഷ​ം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
വൈകുന്നേരം അ​ഞ്ചി​ന് അ​ള​കാ​പു​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കെ.​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ.​എം.​എം.​ബ​ഷീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡോ.​ഖ​ദീ​ജ മും​താ​സ് മു​ഖ്യാ​തിഥിയാ​കും. ലി​റ്റ​റേ​ച്ച​ർ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റ​നീ​ഷ് പേ​രാ​മ്പ്ര, ജി​ല്ല കോ​-ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ സു​രേ​ഷ് പാ​റ​പ്രം, ന​ജു ലീ​ലാ​ധ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

രക്തദാനവുമായി ബി​യേ​ര്‍​ഡ് സൊ​സൈ​റ്റി

കോ​ഴി​ക്കോ​ട്: കേ​ര​ള ബി​യേ​ര്‍​ഡ് സൊ​സൈ​റ്റി അം​ഗ​ങ്ങ​ള്‍ കോ​ട്ട​പ്പ​റ​മ്പ് ആ​ശു​പ​ത്രി​യി​ലെ ര​ക്ത​ബാ​ങ്കി​ലേ​ക്ക് ര​ക്തം​ ദാ​നം ചെ​യ്തു.
സം​സ്ഥാ​ന​വ്യാപകമായി ന​ട​ത്തി​യ ര​ക്ത​ദാ​ന​ത്തി​ന്‍റെ ഭാഗമായിരുന്നു കോഴിക്കോട്ടേതും. ഫാ​യി​സ് മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സ​മ​ദ്, എ​ന്‍ .അ​ന​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. 20 പേ​രാ​ണ് ര​ക്തം നൽകിയത്.